ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം; നാളെ ചില സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സാധാരണപോലെ സര്‍വീസ് നടത്താന്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസ് സഹായം തേടാനും മുന്‍കൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ, നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പിഎസ്സി അറിയിച്ചു. അതേസമയം കേരള യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

Related posts

Leave a Comment