വയനാട് ജില്ലയിലും മലപ്പുറത്തെ വന മേഖലയിലും ഇന്നു യുഡിഎഫ് ഹർത്താൽ വൈകുന്നേരം ആറു വരെ

വയനാട്: സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്നു യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും.
ബഫർ സോൺ ആശങ്ക അകറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ടാണ് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുന്നത്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് ഹർത്താൽ. വൈകീട്ട് 6 വരെയാണ് ഹർത്താൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്,അമരമ്പലം,കരുളായി,മൂത്തേടം,വഴിക്കടവ്,എടക്കര,ചുങ്കത്തറ,പോത്തുക്കൽ,ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്ര വിതരണം,പാൽ വിതരണം, വിവാഹം, മറ്റു അത്യാവശ്യ സർവീസുകളെയും ഒഴിവാക്കും.

Related posts

Leave a Comment