Connect with us
48 birthday
top banner (1)

Wayanad

വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

Avatar

Published

on

ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ടത്ര സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

Advertisement
inner ad

Featured

‘മഴ ശക്തമായാൽ മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത’; മുൻകരുതൽ വേണമെന്ന് ഗവേഷകർ

Published

on

മഴ ശക്തമായാൽ വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നാണ് ഐസർ മൊഹാലിയുടെ പഠനത്തിൽ പറയുന്നത്. മണ്ണിന്റെ ഉറപ്പ് കുറഞ്ഞതും, പാറകളും മണ്ണും ഇളകിയിരിക്കുന്നതും, തുലാമഴയും കനത്താൽ, കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.വിദഗ്ധർ ഇതിനെ “ഡാമിങ് എഫക്റ്റ്” എന്നാണ് വിളിക്കുന്നത്. ഉരുൾപൊട്ടലിൽ നിന്ന് ഒഴുകിയെത്തുന്ന കല്ലുകളും മണ്ണും നിർദ്ദിഷ്ടമായ സ്ഥലത്ത് അടിഞ്ഞുകൂടി, ഒരു അണക്കെട്ട് പോലെയാവുകയും അതോടെ പ്രഹരശേഷി വർദ്ധിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ചേർന്ന്, കൂടുതൽ മഴയോടെ വീണ്ടും ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.ഈ മുൻകരുതലുകൾ മനസിലാക്കി, അതാത് മേഖലയിൽ പ്രാധാന്യമുള്ള മുൻകരുതൽ നടപടികൾ എടുക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Continue Reading

Kerala

ബാങ്കുകൾ കടം എഴുതി തള്ളണം, അല്ലെങ്കിൽ ബാധ്യത സർക്കാർ ഏറ്റെടുക്കണം: ടി സിദ്ധിഖ്

Published

on

കൽപ്പറ്റ: ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം എടുക്കണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങും. ബാങ്കുകൾ ഇഎംഐ പിടിച്ചാൽ, എംഎൽഎയുടെ നേതൃത്വത്തിലാകും സമരം. അടിയന്തര ധനസഹായം 10,000 നൽകിയാൽ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണമെന്നുള്ള ആവശ്യങ്ങൾ ടി സിദ്ധിഖ് എം എൽ എ ഉന്നയിച്ചു.

Advertisement
inner ad

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ 14 ന് ശേഷം കാര്യമായി നടക്കുന്നില്ലെന്നും, തെരച്ചിലിന്റെ കാര്യം കാണാതെ ആയവരുടെ ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നില്ലെന്നും സിദ്ധിഖ് ആരോപിച്ചു. തിരച്ചിൽ തുടരണം. അങ്ങനെയെങ്കിൽ കുറച്ചുകൂടി മൃതദേഹങ്ങൾകൂടി ലഭിക്കുമായിരുന്നു. സംസ്ഥാന സർക്കാർ തുടക്കത്തിൽ നന്നായി ഇടപെട്ടിരുന്നു. അതിന് തുടർച്ച വേണം. പ്രത്യേകിച്ച് സാമ്പത്തിക ബാധ്യതയുടെ കാര്യത്തിൽ തുടർച്ച വേണം. ദുരിത ബാധിതരുടെ വായ്പയിൽ മൊറോട്ടോറിയം അല്ല വേണ്ടത്. ബാങ്കേഴ്സ് തീരുമാനം സർക്കാർ അംഗീകരിക്കരുത് ബാധ്യത പുനക്രമീകരിക്കലും മതിയാകില്ല. ബാങ്കുകൾ കടം എഴുതി തള്ളണം. ഇതല്ലെങ്കിൽ ബാധ്യത സർക്കാർ ഏറ്റെഎടുക്കമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Kerala

കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം

Published

on

കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിന് പിന്നാലെ വായ്പാ ഇ.എം.ഐ പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചത്.

സ്ഥലത്ത് വന്‍ തോതില്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. ദുരിത ബാധിതരുടെ പണം അക്കൊണ്ടില്‍ നിന്നും പിടിച്ച ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ബാങ്കിനെതിരെ ക്യാമ്പയിന്‍ നടത്തും. പ്രശ്നം പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ സകല ബ്രാഞ്ചിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured