Connect with us
head

Featured

നവംബർ 28ന് ഇടുക്കി ജില്ലയിൽ ഹർത്താൽ.

മണികണ്ഠൻ കെ പേരലി

Published

on

ഇടുക്കി:  നവംബർ 28 ന് ഇടുക്കിയില്‍ യുഡിഫ് ജില്ലാ ഹർത്താൽ. ഇടതു സർക്കാർ പുറത്ത് ഇറക്കിയ ഭൂ വിനിയോഗ– നിർമാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതൽ വൈകിട്ട്  6 മണി വരെയാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ല ചെയർമാൻ എസ്. അശോകൻ അറിയിച്ചു.കെട്ടിട നിർമ്മാണ നിരോധനം നിലനിൽക്കുമ്പോള്‍ മന്ത്രി പി.രാജീവ് ഇടുക്കി ജില്ല സന്ദർശിക്കുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.  ഈ മാസം 26 ന് ഹർത്താലിന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു എങ്കിലും എംജി സർവകലാശാലയുടെ പരീക്ഷ കണക്കിലെടുത്തു മാറ്റുകയായിരുന്നു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
head

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
head
Continue Reading

Featured

ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

Continue Reading

Featured

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കെണിയായി കിഫ്ബി: സാമ്പത്തിക റിപ്പോർട്ട്

Published

on

തിരുവന്തപുരം: സംസ്ഥാനത്ത് അതീ​വ ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്നു സാമ്പത്തിക സർവേ. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായെങ്കിലും പിടിച്ചു നിൽക്കാൻ ഇതു പോരെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്നതാണ് പൊതുകടം ഉയർത്തിയത്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണു സർവേയിൽ പറയുന്നത്.
എന്നാൽ, ബജറ്റിനു പുറത്തു നിന്നുള്ള വായ്പകൾ സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു പ്രതിപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ വായ്പകൾ സ്വീകരിക്കാനാവൂ. എന്നാൽ സിഎജിയുടെ വരുതിയിൽ പോലും വരാത്ത തരത്തിലാണ് കിഫ്ബി ഫണ്ടിലേക്കു സർക്കാർ പണം സ്വീകരിച്ചത്. 9.7 ശതമാനം വരെ കൊള്ളപ്പലിശ നൽകിയായിരുന്നു ഈ വായ്പകളെടുത്തത്. ഇതിന്റെ തിരിച്ചടവടക്കം വലിയ പ്രതിസന്ധിയിലാണ്. ഇത് അനുവദിക്കില്ലെന്നു കേന്ദ്ര സർക്കാർ കർശനമായ നിർദേശിച്ചതിലൂടെ കിഫ്ബി പദ്ധതികളെല്ലാം പാതിവഴിക്കായി. ഇനി ഈ വിഭാ​ഗത്തിൽ പദ്ധതി ഉണ്ടാകില്ലെന്നും വ്യക്തമാക്കപ്പെട്ടു.

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നു റിപ്പോർട്ട്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിൽ 0.82 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്

Advertisement
head
Continue Reading

Featured