Connect with us
48 birthday
top banner (1)

Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയത് ആശുപത്രിയുടെ കത്രികയെന്ന പൊലീസ് കണ്ടെത്തല്‍, അംഗീകരിക്കില്ലെന്ന് മെഡിക്കൽ ബോർഡ്

Avatar

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന നിലപാടിലാണ് മെഡിക്കല്‍ ബോര്‍ഡ്.

കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പോലീസ് റിപ്പോര്‍ട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണോയെന്ന് എന്നതില്‍ ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡംഗങ്ങള്‍ പറഞ്ഞു.

Advertisement
inner ad

അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എ ജയദീപും മെഡിക്കല്‍ ബോര്‍ഡിന്റെ വാദങ്ങളോട് എതിര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയില്‍ തന്നെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന പോലീസ് റിപ്പോര്‍ട്ട് പൊലീസ് ഡിഎംഒയ്ക്ക് കൈമാറിയിരുന്നു.

Advertisement
inner ad

Kerala

നഷ്ടപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയെ; വയനാട്ടിലെ കടുവയെ എത്രയും പെട്ടെന്ന് പിടികൂടണം; ക്രിക്കറ്റ് താരം മിന്നു മണി

Published

on

വയനാട്: മാനന്തവാടി പഞ്ചാരകൊല്ലിയിൽ കടുവ കൊലപ്പെടുത്തിയ രാധ ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തൻ്റെ അമ്മാവൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം മിന്നു മണി തന്നെയാണ് സമൂഹമാധ്യമങ്ങളിളിലൂടെ വെളിപ്പെടുത്തിയത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്ന് താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫെയ്സ്ബുക് പോസ്റ്റ്

Advertisement
inner ad

വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി….

ഇന്ന് രാവിലെയാണ് രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിനുള്ളൽ കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യയാണ് രാധ. ഇവരുടെ

Advertisement
inner ad
Continue Reading

Kerala

നരഭോജി കടുവയെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വ​നം​മ​ന്ത്രി

Published

on

വയനാട്: മാ​ന​ന്ത​വാ​ടി​യി​ലെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ആ​ദി​വാ​സി സ്ത്രീ​യെ കൊന്നുതിന്ന നരഭോജി ക​ടു​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ആ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ക​ടു​വ​യെ വെ​ടി​വ​ച്ചോ അ​ല്ലാ​തെ​യോ പി​ടി​കൂ​ടാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.
വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പി​ന്നീ​ട് കാ​ട്ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹം തണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി ഒ.​ആ​ര്‍.​കേ​ളു​വി​നെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞു.

Continue Reading

Featured

ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി

Published

on

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.

ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.

Advertisement
inner ad
Continue Reading

Featured