Connect with us
inner ad

Kerala

ഹർഷിനയുടെ സമരം: മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

Avatar

Published

on

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം നടത്തിവരുന്ന ഹർഷിനയുടെ കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്ക് നല്‍കാനും ഹര്‍ഷിനയ്ക്ക് സ്വീകാര്യമായ നഷ്ടപരിഹാരം അനുവദിക്കാനും സത്വര നടപടിയുണ്ടാകണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണരൂപം: പ്രിയപ്പെട്ട മുഖ്യമന്ത്രി, ചികില്‍സയില്‍ ഉണ്ടായ വന്‍ വീഴ്ച മൂലം അഞ്ചുവര്‍ഷമായി വേദന കടിച്ചമര്‍ത്തി ജീവിതം മുന്നോട്ടു നയിക്കേണ്ടി വന്ന ഹതഭാഗ്യയായ ഹര്‍ഷിന എന്ന സഹോദരി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവരുന്ന സഹന സമരം ഇന്ന് 57-ാം ദിവസമാണ്.
ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളൊക്കെ ഫലപ്രദമായിരുന്നില്ല. യഥാര്‍ത്ഥ വസ്തുത പുറത്തുവരാതിരിക്കാനുള്ള പ്രഹസനങ്ങളായി അതൊക്കെ മാറിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന് തീരാക്കളങ്കം വരുത്തിവെച്ച ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്ക് നല്‍കാനും ഹര്‍ഷിനയ്ക്ക് സ്വീകാര്യമായ നഷ്ടപരിഹാരം അനുവദിക്കാനും സത്വര നടപടിയുണ്ടാകണം. കത്തിന്റെ പകർപ്പ് ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കും വി.എം സുധീരൻ നൽകിയിട്ടുണ്ട്.

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Kerala

സിദ്ദാർത്ഥ് ആൾക്കൂട്ടക്കൊല കേസില പ്രതിയുടെ പിതാവ് നെഞ്ച് വേദനയെ തുടർന്ന് മരിച്ചു

Published

on

കോഴിക്കോട്: പന്തിരിക്കരയിലെ അധ്യാപകൻ പുതിയോട്ടും കര വിജയൻ (54) അന്തരിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ദാർത്ഥന്റെ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ 11ാം പ്രതി ആദിത്യന്റെ അച്ഛനാണ്. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുവണ്ണ ജി.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഇതേ സ്കൂളിലെ അധ്യാപിക മേരി മിറിൻറയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ അരുണിമ മകളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

Kerala

പാനൂർ ബോംബ് സ്ഫോടനം സിബിഐ അന്വേഷിക്കണം
എംഎം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Published

on

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബ് സ്ഫോടനത്തിലൂടെ നടന്നത്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണെന്നിരിക്കെ, പാനൂർ സ്ഫോടനത്തെ മുഖ്യമന്ത്രി നിസാരവത്ക്കരിക്കുകയാണ്. അതുമൊരു രക്ഷാ പ്രവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ അത്യുഗ്ര ശേഷിയുള്ള ബോംബുകൾ പോലീസ് വീണ്ടും കണ്ടെടുത്ത് നിർവീര്യമാക്കിയത് അതീവഗൗരവമുള്ള കാര്യമാണെന്നും ആയുധശേഖരത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്നതാണെന്നും ഹസൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കെ യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. പാർലമെന്‍റ്  തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായി എത്തിയതോടെ എൽഡിഎഫിന്റെ പ്രതീക്ഷ മങ്ങി. ഇതാണ് ബോംബെറിയാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് മര്യാദയല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണ നടത്തി കൊന്ന സിദ്ധാർഥന്റെ വീട് ക്ലിഫ് ഹൗസിന് അടുത്തായിരുന്നിട്ടും അവിടേക്ക്
മുഖ്യമന്ത്രി പോകാതിരുന്നതിലെ മര്യാദയെന്തെന്നും മനുഷ്യത്വത്തിന്റെ പേരിലെങ്കിലും മുഖ്യമന്ത്രി ആ വീട് സന്ദർശിക്കേണ്ടതായിരുന്നുവെന്നും  ഹസൻ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured