Featured
ദുരിതാനുഭവങ്ങള്‍ പങ്കുവെച്ച് ഹര്‍ഷിന; ഇടപെടുമെന്ന് ഉറപ്പ് നല്‍കി രാഹുല്‍
വൈത്തിരി: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തുടരുന്ന അനീതിക്കെതിരെ സമരം ചെയ്യുന്ന കോഴിക്കോട് സ്വദേശി കെ.കെ ഹര്‍ഷിന വയനാട്ടിലെത്തിയെ രാഹുല്‍ ഗാന്ധി എംപിയെ കണ്ട് ദുരിതാനുഭവങ്ങള്‍ വിവരിച്ചു. ആരോഗ്യ മേഖലയിലെ വീഴ്ചയുടെ ഇരയായി 5 വര്‍ഷം യാതന അനുഭവിച്ച ഹര്‍ഷിന എന്ന വീട്ടമ്മയായ യുവതിയുടെ നീതിതേടിയുള്ള സമരം കണ്ടില്ലെന്ന് നടിക്കുന്ന ഇടതുസര്‍ക്കാരിന്റെ അനീതി അവര്‍ രാഹുലിന് മുന്നില്‍ അവതരിപ്പിച്ചു.
അര്‍ഹമായ നഷ്ട പരിഹാരവും കുറ്റക്കാര്‍ക്കെതിരെയുള്ള നടപടിയും ആവശ്യപ്പെട്ട് വീണ്ടും സമര സഹായസമിതിയുടെ സഹായത്തോടെ 2023 മെയ് 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ രണ്ടാംഘട്ട സത്യാഗ്രഹ സമരത്തിലാണ് അവര്‍. ഹര്‍ഷിനയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ആവശ്യമായ ഇടപെടല്‍ ഉറപ്പ് നല്‍കി. സംഭവത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുമെന്നും രാഹുല്‍ഗാന്ധി ഹര്‍ഷിനയെ അറിയിച്ചു. സമരസഹായ സമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ, കണ്‍വീനര്‍ മുസ്തഫ പാലാഴി, ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷറഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സര്‍ക്കാരിന് നീതി നല്‍കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹര്‍ഷിന തുടര്‍ന്ന് മാധ്യമങ്ങളോട് പറഞ്ഞു. എത്രകാലം തെരുവില്‍ നിന്നാലാണ് നീതി ലഭിക്കുക എന്നും ഹര്‍ഷിന ചോദിച്ചു. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹര്‍ഷിന പ്രതികരിച്ചു.കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡിനെതിരെ ഹര്‍ഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ ബോര്‍ഡില്‍ അട്ടിമറി നടന്നെന്നാണ് ഹര്‍ഷിനയുടെ ആരോപണം. ആഗസ്റ്റ് 16ന് ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന ധര്‍ണ സമരവും നടത്തുന്നുണ്ട്. സംഭവത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് പൊലീസ് തിങ്കളാഴ്ച അപ്പീല്‍ നല്‍കും. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹര്‍ഷിന പറഞ്ഞു.
chennai
ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ: ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തില്‍ അഭൂതപൂർവമായ വർധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികള്‍ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
Death
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു
കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഏറെ നാളായി മുംബൈയിൽ മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ. നിയമത്തിൽ ബിരുദവും ആർട്ട്സിൽ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോൺഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
Featured
വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി ഹൈക്കോടതി
വഖഫ് ഭൂമി കൈവശം വെച്ചതിന്എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമത്തിലെ ഭേദഗതി മുമ്പ് പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശമുള്ളവരുടെ കയ്യിലാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്. വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയിലെത്തിയത്.
2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചത്. എന്നാല്‍, നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മുനമ്പമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്പം, ചാവക്കാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിൽ വഖഫ് ഭൂമി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ ഈ ഉത്തരവ് വളരെ നിർണായകമാണ്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login