Connect with us
48 birthday
top banner (1)

Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സെക്രട്ടറിയേറ്റിന്‌ മുന്നിൽ വീണ്ടും സത്യാഗ്രഹ സമരവുമായി ഹർഷിന

Avatar

Published

on

കോഴിക്കോട്‌. ഐഎംഎ ഉൾപ്പടെ ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം തികച്ചും മനുഷ്യത്വ രഹിതമാണെന്ന്‌ ഹർഷിന അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഈ മാസം 13 ന്‌ ഹർഷിനയും സമര സമിതി അംഗങ്ങളും സെക്രട്ടറിയേറ്റിന്‌ മുന്നിൽ കുത്തിയിരിപ്പ്‌ സത്യാഗ്രഹ സമരം നടത്തും. മെഡിക്കൽ കോളേജിന്‌ മുന്നിൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചെങ്കിലും ശക്തമായ സമരവുമായി മുന്നോട്‌ പോകാൻ തന്നെയാണ്‌ ഹർഷിനയുടെ തീരുമാനം. ഈ മാസം 13ന്‌ സെക്രട്ടറിയേറ്റിനു മുന്നിൽ കുത്തിയിരിപ്പ്‌ സത്യാഗ്രഹ സമരം നടത്തനൊരുങ്ങുകയാണ്‌ ഹർഷിന.മെഡിക്കൽ കോളേജിനെതിരെയോ ഏതെങ്കിലും സംഘടനകൾക്കെതിരെയോ അല്ല തന്റെ പ്രതിഷേധമെന്നും ആറുമാസം ആയിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഒന്നും ഉണ്ടാവില്ല എന്ന്‌ വ്യക്തമായതോടെയാണ്‌ പോലീസ്‌ കമ്മിഷണർക്ക്‌ കേസ്‌ ഫയൽ ചെയ്തതെന്നും ഹർഷിന വ്യക്തമാക്കി.

ഹർഷിന ഇതുവരെ അനുഭവിച്ച വേദനയ്ക്കും ഇനി ജീവിതകാലം ഉടനീളം അനുഭവിക്കേണ്ട വേദനയ്ക്കും പരിഹാരമായിട്ടാണ്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും അത്‌ നിയമസഭാ സമ്മേളനത്തിന്‌ മുന്നേ പ്രഖ്യാപിക്കണമെന്നും സമരസമിതി! ചെയർമാൻ ദിനേശ്‌ പെരുമണ്ണ ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹ സമരത്തിന്‌ ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി അതേ സമയം ഈ വിഷയത്തിൽ നാൽ പ്രതികൾക്കും ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടിസ്‌ നൽകിയിട്ടുണ്ട്‌. രണ്ടാംപ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോക്ടർ ഹസ്്‌ന,മെഡിക്കൽ കോളേജിലെ നേഴ്‌സ്‌ എം രഹനകെ ജി മഞ്ജു എന്നിവർക്കാണ്‌ പോലീസ്‌ നോട്ടിസ്‌ നൽകിയത്‌.സി ആർ പിസി 41 എപ്രകാരം ചോദ്യം ചെയ്യലിന്‌ ഹാജരാക്കാനാണ്‌ നോട്ടിസ്‌. ഏഴുദിവസത്തിനകം മെഡിക്കൽ കോളേമ്ട്‌ എസിപി കെ സുദർശൻ മുമ്പാകെ ഹാജരാകാൻ ആണ്‌ നോട്ടിസ്‌ നൽകിയത്‌.ഈ കേസിലെ ഒന്നാംപ്രതി രമേശിന്‌ പോലീസ്‌ നേരത്തെ നോട്ടിസ്‌ നൽകിയിരുന്നു,പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിന്ന്‌ ദൃഡനിശ്ചയത്തോടെ മുന്നോട്ട്‌ പോകാൻ തന്നെയാണ്‌ ഹർഷിനയുടെ തീരുമാനം.

Advertisement
inner ad

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured