Connect with us
,KIJU

Kerala

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ

Avatar

Published

on

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.

സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്‌ പറയുന്നു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നും നിർദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും.

Advertisement
inner ad

Kerala

സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Published

on

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.

Advertisement
inner ad

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികൾക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ട‌റെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥൻ്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ത്ഥിനിയായ ഷഹാനയെയാണ് ഫ്‌ളാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രഥമിക നിഗമനം. മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം.

Advertisement
inner ad

ഇന്നലെ രാത്രിയാണ് ഷഹാനയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ് ഡോ.ഷഹാന. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ.ഷഹാനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒപ്പം പഠിക്കുന്ന പി ജി വിദ്യാര്‍ത്ഥികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.

Advertisement
inner ad
Continue Reading

Featured