ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെതിരെ രൂക്ഷവിമർശനം, മന്ത്രിസ്ഥാനത്ത് തുടരാൻ അവകാശമില്ല- കമാൽ പാഷ

തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ എതിരെ രൂക്ഷവിമർശനവുമായി കമാൽ പാഷ .അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് . മന്ത്രിയുടേത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ല. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ നാലിരട്ടി ഗുരുതരമായ പ്രസംഗമെന്നും കെമാല്‍ പാഷ മാധ്യമങ്ങളോട് പറഞ്ഞു

”ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയിലേത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന. ഏതോ ബ്രിട്ടീഷുകാരൻ പറഞ്ഞുകൊടുത്തത് ഇന്ത്യക്കാരൻ എഴുതി വച്ചിരിക്കുകയാണ്. അതാണ് 75 വർഷമായി പിന്തുടരുന്നത്. ജനാധിപത്യവും മതേതരത്വവും പോലുള്ള കുന്തം കൊടച്ചക്രവുമാണ് എഴുതിവച്ചിട്ടുള്ളാതെന്നും സജി ചെറിയാൻ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മന്ത്രി ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചത് .

Related posts

Leave a Comment