Connect with us
48 birthday
top banner (1)

Cinema

ഹാരി പോട്ടർ താരം മൈക്കിൾ ഗാംബോൺ വിടവാങ്ങി

Avatar

Published

on

ലണ്ടൻ: ഹാരി പോട്ടർ സിനിമയിൽ പ്രഫ. ആൽബസ് ഡംബിൾഡോറായി വേഷമിട്ട നടൻ മൈക്കിൾ ഗാംബോൺ വിടവാങ്ങി. 82 വയസായിരുന്നു. ന്യൂമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഹാരി പോട്ടറിലെ എട്ടു ഭാഗങ്ങളിൽ ആറിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രഫസറുടെ വേഷമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഡുബ്ലിനിൽ ജനിച്ച ഗാംബോൺ ടെലിവിഷൻ, സിനിമ, തിയേറ്റർ, റേഡിയോ എന്നിവയിലെല്ലാം പ്രവർത്തിച്ചു. അഞ്ചു പതിറ്റാണ്ടോളം അഭിനയ രംഗത്തുണ്ടായിരുന്നു. ബ്രിട്ടീഷ് ഫിലം അക്കാദമിയുടെ നാല് ബാഫ്ത പുരസ്കാരങ്ങൾ നേടി. ലേഡി ഗാംബോൺ ആണ് ഭാര്യ. മകൻ: ഫെർഗുസ്.

Advertisement
inner ad

ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂൾസ് മൈഗ്രെറ്റായി ഗാംബോൺ അഭിനയിച്ചു. ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാർലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി.

ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് കരിയർ തുടങ്ങിയത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. 1965 ൽ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബോൺ സിനിമ അരങ്ങേറ്റം നടത്തിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

സൂര്യ നായകനായെത്തുന്ന റെട്രോയിലെ ആദ്യ ഗാനം റിലീസായി

Published

on

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയിലെ ആദ്യ ഗാനം റിലീസായി. നിമിഷ നേരങ്ങൾക്കുള്ളിൽത്തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്ത കണ്ണാടി പൂവേ എന്ന ഗാനത്തിന്റെ വരികൾ വിവേകും ഗാനാലാപനവും സംഗീതസംവിധാനവും സന്തോഷ് നാരായണനും നിർവഹിക്കുന്നു. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.

ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ നേരത്തെ റിലീസ് ചെയ്ത ടൈറ്റിൽ ടീസർ മൂന്നുകോടിയില്പരം കാഴ്ചക്കാരോടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പ്രസ്തുത ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്ഡെ ആണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.മേയ് ഒന്നിന് റെട്രോ തിയേറ്ററുകളിലേക്കെത്തും.

Advertisement
inner ad

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ. അഡ്വെർടൈസ്‌മെന്റ് – ബ്രിങ് ഫോർത്ത്
Song link : youtu.be/eNX9VqUzBco

Advertisement
inner ad
Continue Reading

Cinema

നടി തൃഷയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Published

on


തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് നടി തൃഷ. ചൊവ്വാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അത് വരെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നും വിശ്വസിക്കരുതെന്നും നടി ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തൃഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഹാക്കിങ്ങിനെ തുടര്‍ന്ന് നടിക്ക് തന്റെ എക്‌സ് അക്കൗണ്ട് താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Advertisement
inner ad

‘വിടാമുയര്‍ച്ചി’ യാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. അജിത്ത് കുമാര്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയറ്ററുകളില്‍ ഗംഭീരമായി മുന്നേറുകയാണ്. അജിത്ത് കുമാര്‍-തൃഷ ഹിറ്റ് ജോഡിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം

Advertisement
inner ad
Continue Reading

Cinema

ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു

Published

on


കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. ഷൈനിനെ കൂടാതെ കൂട്ടു പ്രതികളായ അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി.

കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ 2015 ജനുവരി 31നാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കൊക്കെയ്ന്‍ കേസ് ആയിരുന്നു ഇത്. പിന്നീട് വിചാരണ അനന്തമായി നീണ്ടു. കേസില്‍ തുടരന്വേഷണം നടത്തിയ ശേഷം 2018 ലാണ് പിന്നീട് വിചാരണ നടപടികള്‍ ആരംഭിച്ചത്. ശാസ്ത്രീയമായി തെളിവ് നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പ്രതികളെ കോടതി വെറുതെവിട്ടത്.

Advertisement
inner ad

ആദ്യം കാക്കനാട് ലാബില്‍ പരിശോധിച്ചില്ലെങ്കിലും കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളില്‍ നടത്തിയ കെമിക്കല്‍ പരിശോധനകളിലും സമാന സാഹചര്യമാണ് ഉണ്ടായത്. രക്ത സാമ്പിള്‍ പരിശോധന പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് നിലനിന്നില്ല. വിചാരണ വേളയില്‍ ഹാജരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.

Advertisement
inner ad
Continue Reading

Featured