ഹരിത കർമ്മ സേന അംഗങ്ങൾക്ക് മാസ്ക്ക് വിതരണം നടത്തി

പോത്താനിക്കാട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്താനിക്കാട് പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും മാസ്ക്കുകൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എം ജോസഫ് വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കനകമണി കെ ആർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി സജി,മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കെ എസ് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

Leave a Comment