ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ഉദ്ധവ് താക്കറെയെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസ് ഉദ്ധവിന് ഒപ്പംതന്നെയാണെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. ഒരുമിച്ച് നിൽക്കുമെന്നും പാർട്ടി മഹാ വികാസ് അഘാടിക്കൊപ്പമാണെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗേയും വ്യക്തമാക്കി. നിരവധി വികസന പ്രവർത്തനങ്ങളാണ് മഹാരാഷ്ട്രയിൽ മഹാവികാസ് സഖ്യം നടത്തിവരുന്നത്. അതെല്ലാം തടസ്സപ്പടുത്താനാണ് ബി.ജെ.പി നീക്കമെന്നും മല്ലികാർജുൻ ഖാർഗേ പറഞ്ഞു.
മഹാരാഷ്ട്രയിൽ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഹരീഷ് റാവത്ത്
