താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ അണ്‍ഫോളോ ചെയ്ത് പോകണം

കൊച്ചി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ പിന്തുണയ്ക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അവർ തന്നെ അൺഫോളോ ചെയ്യണമെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഹരീഷിന്റെ പോസ്റ്റ് ഗായിക സിത്താര കൃഷ്ണകുമാറും പങ്കുവെച്ചു.

ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് ഇങ്ങനെ- ‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ unfollow / unfriend ചെയ്ത് പോകണം. അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ balancing ചെയ്ത് comment ഇട്ടാൽ delete ചെയ്യും, ബ്ലോക്ക് ചെയ്യും.’

Related posts

Leave a Comment