സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്…? അതുപോലും അറിയില്ലെ, എന്ന് സോഷ്യൽ മീഡിയ

തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും ഫോട്ടോ എടുത്തപ്പോൾ സമീപത്തുണ്ടായിരുന്ന ആരും തടഞ്ഞില്ലെന്നും നിമിഷ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സൈബർ ആക്രമണം നേരിടുന്ന നിമിഷയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. അറിയാതെ സംഭവിച്ചതാണ് എന്ന് പെൺകുട്ടി പറഞ്ഞിട്ടും വീണ്ടും സൈബർ ആക്രമണം നടത്തുന്നത് എന്തിനാണെന്ന് പേരടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

‘അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും… പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ..സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?..അതോ ?…തലച്ചോറ് സൈലന്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാൻ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമോൺ’, താരം കുറിച്ചു.

അതേസമയം പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ തന്നെയല്ലേ നടി സൈബർ ആക്രമണത്തിനിരയാവുന്നത്, എന്നിട്ടെന്ത് കൊണ്ട് സൈബർ സഖാക്കൾ ആരും പിന്തുണയുമായി രം​ഗത്തെത്താതെന്നും ഹരീഷ് പേരടിയോട് പലരും കമന്റായി ചോദിക്കുന്നുണ്ട്.എന്നാൽ താരം മറുപടി നൽകിയില്ല. കൂടാതെ താരത്തെ പരിഹസിച്ചും നിരവധിയായ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു

Related posts

Leave a Comment