ഹർഭജൻ സിങ്‌ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മൊഹാലി: ഇനി ക്രിക്കറ്റിൽ ഹർഭജൻ സിങ്ങിന്റെ സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഓഫ് സ്പിന്നർ ഹർഭജൻ സിങ് വ്യക്തമാക്കി.പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹർഭജൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു.

എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തിൽ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാൻ വിട പറയുകയാണ്. 23 വർഷത്തെ കരിയർ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. ഹർഭജൻ ട്വീറ്റ് ചെയ്തു.

Related posts

Leave a Comment