” ഹാപ്പിലി മാരീഡ് ” പൃഥി അമ്പാറിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

  • കന്നഡ ചിത്രമൊരുക്കുന്നത് മലയാളി നിർമ്മാതാക്കൾ.
  • അണിയറയിൽ ഒരുങ്ങുന്നത് ഒരു മലയാളി കന്നട ചിത്രം. *ശ്രീജിത്ത് രവിയുടെ ആദ്യ കന്നട ചിത്രം

“വെള്ളം “എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കന്നടയിൽ മറ്റൊരു ഹിറ്റൊരുക്കാൻ ഒരുങ്ങുകയാണ് വെള്ളത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും. തെന്നിന്ത്യയിലെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് നടനായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വി അമ്പാർ നായകനായ “ഹാപ്പിലി മാരീഡ് ” എന്ന ചിത്രമാണ് ഇവർ നിർമ്മിക്കുന്നത്. ഇവർക്കൊപ്പം ബിജി അരുണും നിർമ്മാണ പങ്കാളിയാണ്. മലയാളികളായ അരുൺ കുമാർ എം, സാബു അലോഷ്യസ് എന്നിവർ ഒരുമിച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നത് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവിട്ടു. നായകനായ പൃഥ്വി അംബാർ കാസർഗോഡ്കാരനായ മലയാളി കൂടിയാണ്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ്, സിൽവർ ട്രെയിൻ ഇന്റർനാഷണലും ഒരുമിച്ച് നിർമ്മിക്കുന്ന ചിത്രത്തിൽ ലോഹിത് എച്ച്എസ് ഫ്രൈഡേ ഫിലിംസും കൈകോർക്കുന്നു. ശിവരാജ് കുമാറിന്റെ ബൈരാഗി,ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദിയ ഹിന്ദി, തെലുഗു റീമേക്ക്, ലോഹിത് ഒരുക്കുന്ന അഹല്യ, ഷുഗർ ലെസ്, ഫോർ രജിസ്ട്രേഷൻ എന്നിങ്ങനെ ഒരുപിടി സിനിമകളാണ് പൃഥ്വി അംബാറിന്റെതായി ഒരുങ്ങുന്നത്.
മലയാളി നടനായ ശ്രീജിത്ത് രവിയുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വില്ലൻ വേഷമാണ് ശ്രീജിത്ത് രവിയുടേത്.
മൻവിത കാമത്ത്,
ധർമ്മണ്ണ, സഹാന ഗൗഡ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
വിവാഹശേഷം സന്തോഷകരമായി ജീവിക്കുന്ന ദമ്പതികൾക്കിടയിലേക്ക് ഒരു യുവതി കടന്നുവരുന്നതോടെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഏറെയും മലയാളികളാണ്. ചായാഗ്രഹണം ജിതിൻ ദാസ്, എഡിറ്റർ
വിനയൻ എം ജെ, സംഗീതം നോബിൻ പോൾ, ആർട്ട് ഷിജി പട്ടണം , കോസ്റ്റ്യൂം നയന ശ്രീകാന്ത്,
പി ആർ ഓ മഞ്ജു ഗോപിനാഥ്. ബാംഗ്ലൂർ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ .

Related posts

Leave a Comment