തൂങ്ങിയാടുന്ന സ്ത്രീ ജീവിതങ്ങൾ : നടുമുറ്റം ചർച്ചാ സദസ്സ്

വർത്തമാന കേരളത്തിൽ തുടർച്ചയായി നടക്കുന്ന വിവാഹിതരായ സ്ത്രീകളുടെ ദുരൂഹ മരണങ്ങൾ  മലയാളികളുടെ സാമാന്യ ബോധത്തെ  അലോസരപ്പെടുത്തുകയും  സാംസ്കാരിക അന്തഃസത്തയെ ലജ്ജിപ്പിക്കുകയും ചെയ്യുന്നതാണെന്നു നടുമുറ്റം ഓൺലൈനിൽ സംഘടിപ്പിച്ച സ്ത്രീകളുടെ ചർച്ച കൂട്ടായ്മ ഒന്നായി അഭിപ്രായപ്പെട്ടു.
നടുമുറ്റം ഖത്തർ നടത്തിയ ചർച്ചയിൽ  ചീഫ് കോർഡിനേറ്റർ ശ്രീമതി. ആബിദ സുബൈർ അദ്യക്ഷത വഹിച്ചു.
 എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി നിത്യസുബീഷ് സ്വാഗതംആശംസിച്ചു. ചർച്ചയിൽ എക്സിക്യൂട്ടീവ് മെമ്പർ ജോളി മോഡറേറ്റർ ആയിരുന്നു.
ഖത്തർ പ്രവാസി കൂട്ടമായിൽ വിവിധ ജീവിത തുറകളിൽ ഉള്ള സ്ത്രീകൾ ചർച്ചയിൽ സജീവമായി പങ്കെടുത്തു.
സമൂഹത്തിൽ പല രീതിയിൽ കൈ മാറി വരുന്ന ആചാരങ്ങൾ ഇത്തരം മനുഷ്യത്വരഹിത പ്രവണതകൾക്ക് കാരണമാകുന്നതിനോടൊപ്പം സന്തുലിതമായ ഒരു പരിഹാരം കണ്ടെത്താൻ നമ്മുടെ സമൂഹത്തിന് കഴിയണം എന്നും ചർച്ച ആവശ്യപ്പെട്ടു. നിയമ നിർമ്മാണങ്ങളോടൊപ്പം പുതിയ തലമുറയുടെ ചിന്താ ധാരയിൽ മാറ്റം വരുത്താനും സാധിക്കണം. ഓരോ സ്ത്രീയും താൻ ആയിരിക്കുന്ന കുടുംബങ്ങളിൽ ഈ കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തയ്യാറാകണം എന്ന് ചർച്ചയിൽ പങ്കെടുത്ത ആയിഷ,നിമിഷ,സഹല, സപ്ന, നസീമ , നൂർജഹാൻ, റബീക്ക   എന്നിവവർ അഭിപ്രായപ്പെട്ടു.50 ഓളം ആളുകൾ ചർച്ചയിൽ പങ്കെടുത്തു.

Related posts

Leave a Comment