കുടുംബ കോടതി ഉത്തരവ് ; അനുപമയ്ക്ക് കുഞ്ഞിനെ കെെമാറി

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിർണ്ണായക കോടതി വിധി. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾക്ക് കെെമാറാൻ തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതി ഉത്തരവിട്ടു. നിർമ്മല ശിശുഭവനിൽ നിന്ന് കുഞ്ഞിനെയും കോടതിയിലെത്തിച്ച ശേഷമായിരുന്നു വിധി. അനുപമയും അജിത്തും നേരത്തെ കോടതിയിലുണ്ടായിരുന്നു. കുഞ്ഞിൻ്റെ അവകാശം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹർജിയിലാണ് തീരുമാനം.കോടതി നിർദേശ പ്രകാരം വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. കുഞ്ഞിന് വെെദ്യപരിശോധന നടത്തണമെന്ന് കോടതി നിർദേശിച്ചു. ഡോക്ടറെയും കോടതിയിലെത്തിച്ചായിരുന്നു വെെദ്യപരിശോധന. തുടർന്ന് സർക്കാർ അഭിഭാഷകന്റെയും സിഡബ്ലുഡി അധ്യക്ഷയുടെ സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേമ്പറിൽവെച്ച് അനുപമയ്ക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു.

Related posts

Leave a Comment