ജീവനക്കാർ ബുധനാഴ്ച കൈത്തറി ധരിക്കണം

തിരുവനന്തപുരം: എല്ലാ സർക്കാർ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി വസ്‌ത്രങ്ങൾ ധരിക്കണമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച്‌ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. എംഎൽഎമാരും ബുധനാഴ്‌ച ദിവസങ്ങളിൽ കൈത്തറി വസ്‌ത്രം ധരിക്കണം. സ്‌കൂൾ യൂണിഫോം കൈത്തറിയാക്കിയത്‌ മേഖലയ്‌ക്ക്‌ വലിയ ഉണർവേകിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളും ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കൈത്തറിക്ക്‌ മുൻഗണന നൽകണം. സംസ്ഥാനത്ത്‌ ആരംഭിക്കുന്ന  75 പുതിയ ഖാദി ഷോറൂമുകളുടെ ഭാഗമായി സ്റ്റിച്ചിങ്, ഓൾട്ടറേഷൻ, ലോൺട്രി സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വിരിപ്പുകളും മറ്റും വാങ്ങുമ്പോൾ കൈത്തറിക്ക്‌ മുൻഗണന നൽകുമെന്ന്‌ സ്‌പീക്കർ എം ബി രാജേഷും വ്യക്തമാക്കി.

Related posts

Leave a Comment