ഭിന്ന ശേഷി ദിനാചരണം നടത്തി

ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ പ്രാപൃതയുടെ സുസ്ഥിരതയുടെ ഒരു കോവിഡാനന്തര ലോകത്തിലേക്ക് ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും ” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഒപ്പുശേഖരണം നടത്തി ചടങ്ങ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.വൈ.എ.റഹീം ഉൽഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എന്നും അസോസിയേഷൻ മുൻപിൽ നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി.നസീർ, ജോയിൻ്റ് ട്രഷറർ ബാബു വർഗീസ്, ഇന്ത്യൻ സ്കൂൾ CEO രാധാകൃഷ്ണൻ, മനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ കെ.ടി.നായർ, സാം വർഗീസ്, ഹരിലാൽ സ്കൂൾ മാനേജർ ജയനാരായണൻ സ്റ്റാഫ് അംഗങ്ങൾ കുട്ടികൾ എന്നിവർ പങ്കെടുത്തു അൽ ഇബ്ത്തി സാമയിലെ കുട്ടികൾ ചെയ്ത ചിത്രങ്ങളുടെ പ്രദർശനവും നടത്തി.

Related posts

Leave a Comment