ആബിദ് തങ്ങൾ കുടുംബസഹായം രമ്യ ഹരിദാസ് എം പി കൈമാറി

തൃശൂർ : ഹൃദയാഘാതം  മൂലം മരണമടഞ്ഞ ഒഐസിസി റിയാദ്തൃശൂർ ജില്ലാ നിർവാഹക സമിതി അംഗവും  പ്രവാസി കോൺഗ്രസ്സ് സൈബർ വിങ്ങ് പോരാളിയുമായിരുന്ന   ആബിദ് തങ്ങളുടെ  കുടുംബത്തിനുള്ള  ധനസഹായത്തിന്റെ ആദ്യ ഗഡു  ആലത്തൂർ  എംപി. രമ്യ ഹരിദാസ് ആബിദ് തങ്ങളുടെ  മക്കൾക്ക്‌  കൈമാറി.

സൗദി അറേബ്യ യിലെ  റിയാദിൽ  ഹൗസ് ഡ്രൈവർ  ആയി  ജോലി ചെയ്തു വരികയായിരുന്നു ആബിദ് തങ്ങൾ .ഭാര്യ റഹ്മത്ത് ബീവിയുടെയും.   ജൻമനാ ഓട്ടിസം ബാധിച്ച മുഹമ്മദ് അസ്ലം, അസ്ന ബീവി, സെയ്യദ് അജ്നാൻ എന്നി മക്കളുടെയും  ഏക ആശ്രയം  ആയിരുന്നു  അന്തരിച്ച  ആബിദ്  തങ്ങൾ.

ഒട്ടീസം ബാധിച്ച മൂത്ത  കുട്ടിയുടെ  മരുന്നിനും  മറ്റുകുട്ടികളുടെ വിദ്യാഭ്യാസത്തിനും  ബുദ്ധിമുട്ടുന്ന  ആ കുടുംബത്തെ  സഹായിക്കുക  എന്നുള്ളത് ഒഐസിസി യുടെ  ഉത്തരവാദിത്വം ആണെന്നും  ചടങ്ങിൽ  സംബന്ധിച്ച  ഒഐസിസി തൃശൂർ  ജില്ലാ  പ്രസിഡന്റ് സുരേഷ് ശങ്കർ പറഞ്ഞു.

കെപിസിസി  അംഗം പാളയം പ്രദീപ്‌, ഒഐസിസി നേതാക്കളായ അഷ്‌റഫ്‌ കിഴുപുള്ളിക്കര, സോണി പാറക്കൽ, സുലൈമാൻ  വളവു, ബെന്നി വാടാനപ്പള്ളി,ഗഫൂർ ചെന്ത്രാപ്പിന്നി,സുലൈമാൻ മുള്ളുർക്കര,സത്താർ  എന്നിവർ  ചടങ്ങിൽ  സന്നിഹിതരായിരുന്നു.

Related posts

Leave a Comment