കോവിഡ് പ്രതിരോധ വസ്തുക്കൾ കൈമാറി

വൈസ് മെൻസ് ക്ലബ് ഓഫ് പൂതൃക്കയുടെ രണ്ടാമത്തെ ചാരിറ്റി പ്രൊജക്റ്റ് ആയ കക്കാട്ടുപാറ ഗവൺമെന്റ് എൽ.പി.സ്കൂളിൽ കോവിഡ് പ്രതിരോധത്തിനായി സാനിട്ടൈസർ, മാസ്ക്,ഗ്ലൗസ്, ഹാൻഡ് സാനിട്ടൈസർ എന്നിവ നൽകി. ചടങ്ങിൽ പൂത്തൃക്ക വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ്‌ ജോജി വർഗീസ്, വൈസ് പ്രസിഡന്റ് സിജിമോൻ എബ്രഹാം, സെക്രട്ടറി റെജി പീറ്റർ , ബുള്ളറ്റിൻ എഡിറ്റർ ജോസി പി ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് നിബു കുര്യാക്കോസ് , സ്കൂൾ ഹെഡ് മിസ്ട്രസ്സ് സിനി കെ ജോസഫ്, പിടിഎ പ്രസിഡൻറ് ജിജി പി. വർഗീസ്, അദ്ധ്യാപകരും, കുട്ടികളും പങ്കെടുത്തു.

Related posts

Leave a Comment