വെള്ളക്കെട്ട് ദുരിതത്തില്‍ ഹംസാജി കോളനി റോഡ്

പൊന്നാനി :പൊന്നാനി നഗര സഭ എട്ടാം വാര്‍ഡ് ഹംസാജി കോളനി റോഡ് ഇപ്പോള്‍ പുഴക്ക് സാമാനമായി. അശാസ്ത്രീയമായ റോഡ് നിര്‍മാണവും മഴവെള്ളം ഒലിച്ചു പോകാന്‍ കാനകളില്ലാത്തതും ആണ് ദുരിതത്തിന് കാരണം. വീടുകളിലേക്ക് വെള്ളം കയറാതിരിക്കാന്‍ ഇപ്പോള്‍ റോഡില്‍ ഇടക്കെട്ടുകള്‍ കെട്ടി വെള്ളം തടഞ്ഞു വെച്ചിരിക്കുകയാണ്. വീടുകള്‍ മുഴുവന്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചതിനാല്‍ മഴവെള്ളം എവിടേക്കും ഒലിച്ചു പോകാനാകാതെ നിന്ന് വറ്റേണ്ട അവസ്ഥയാണ്. എന്ത് ആവശ്യത്തിനും ചമ്രവട്ടം ജംഗ്ഷനെ ആശ്രയിക്കേണ്ട കോളനി നിവാസികള്‍ക്ക് വെള്ളക്കെട്ട് നീന്തിയല്ലാതെ റോട്ടിലേക്കെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. പൊന്നാനി തവനൂര്‍ റോഡില്‍ കനാല്‍ ഉണ്ടെങ്കിലും അതിലേക്ക് കണക്റ്റ് ചെയ്യാന്‍ ഹംസാജി കോളനി റോഡില്‍ കനാല്‍ ഇല്ല.നിലവിലെ കനാലുകള്‍ മഴക്കാലത്തിനു മുന്‍പ് വൃത്തിയാക്കാതെ മണ്ണടിഞ്ഞു കൂടി അടഞ്ഞു കിടക്കുകയാണെന്നും, റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുമ്പോള്‍ അനുബന്ധ കനാലുകള്‍ നിര്‍മിക്കാതെ താത്കാലികമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ദുരന്തം ആണ് ഈ ദുരിതത്തിന് കാരണം എന്ന് കെപിസിസി മെമ്പര്‍ അഡ്വ കെ ശിവരാമന്‍ ആരോപിച്ചു.

Related posts

Leave a Comment