സന്നദ്ധസേന പ്രവര്‍ത്തകർക്ക് കൊച്ചി മെട്രോയില്‍ നാളെ മുതല്‍ പകുതി നിരക്ക്

കൊച്ചി: സന്നദ്ധസേന പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്സ് എന്നിവര്‍ക്ക് കൊച്ചി മെട്രോയില്‍ നാളെ മുതല്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാം.ഇവര്‍ക്കായി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.ഇവര്‍ നാളെ മുതല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി.

നിരക്ക് ഇളവ് ലഭിക്കാന്‍ അര്‍ഹത തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് കൗണ്ടറില്‍ കാണിക്കണം. ഇവര്‍ നല്‍കുന്ന സേവനവും സമൂഹത്തോടും രാജ്യത്തോടും പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് ഇളവ് നല്‍കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അറിയിച്ചു.

Related posts

Leave a Comment