ഹലാല്‍ ഭക്ഷണം : ബിജെപിയെ വെട്ടിലാക്കി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഹലാല്‍ ഹലാല്‍ ഭക്ഷണത്തിനെതിരായ പാര്‍ട്ടി പ്രചാരണത്തിനെതിരായി വക്താവ് സന്ദീപ് വാര്യരുടെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന നേതൃത്വം. ഹലാല്‍ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടാണെന്നും ജനറല്‍ സെക്രട്ടറി പി സുധീര്‍ സന്ദീപിന്റെ നിലപാടിനെ തള്ളി പരസ്യമായി പ്രതികരിച്ചു. സന്ദീപിന്റെ അഭിപ്രായത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞ കെ സുരേന്ദ്രന്‍ ഹലാലിനെതിരായ എതിര്‍പ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഹലാല്‍ ഭക്ഷണത്തിനെതിരായ പ്രചാരണങ്ങള്‍ ശക്തമാക്കുന്ന സംസ്ഥാന ബി.ജെ.പിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതായിരുന്നു പാര്‍ട്ടി വക്താവ് കൂടിയായ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദുവിനും ക്രിസ്താനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാകില്ല എന്ന് മനസ്സിലാക്കിയാല്‍ നല്ലത്. ഒരു സ്ഥാപനം തകര്‍ക്കാന്‍ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകേമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന പോസ്റ്റിനെതിരെ ബിജെപിയില്‍ ഉള്ളത് കടുത്ത അതൃപ്തി. നിലപാട് വ്യക്തിപരമെന്ന് പറഞ്ഞാണ് സന്ദീപിന്റെ പോസ്റ്റ്. സന്ദീപിന്റെ വ്യക്തിപരമായ പോസ്റ്റുകള്‍ക്കെതിരെ നേരത്തെ സംസ്ഥാന ഭാരവാഹിയോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നിട്ടുണ്ട്.

Related posts

Leave a Comment