ഹജ്ജ് തീർത്ഥാടകർ മക്കയിലെത്തുന്നു

ജിദ്ദ: ഹജ്ജ് തീർഥാടകർ മക്കയിലെത്തി. ആദ്യം സംഘം ഇന്ന്​ രാവിലെ മസ്​ജിദുൽ ഹറാമിലെത്തി. കർശനമായ ആ​രോഗ്യ മുൻകരുതലുകൾക്കിടയിൽ തവാഫുൽ ഖൂദും നിർവഹിച്ചു മിനയിലേക്ക്​ തിരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ്​ തീർഥാടകരുടെ വരവ്​ തുടർന്നുകൊണ്ടിരിക്കുന്നു​.പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 പേരാണ്​ ഈ വർഷം ഹജ്ജിനെത്തിയിരിക്കുന്നത്​. മക്കക്കടുത്ത നവാരിയ, സാഇദി, ശറാഅ, അൽഹദാ എന്നിവിടങ്ങളിലെ പാർക്കിങ്​ സ്​ഥലങ്ങളിലാണ്​ സ്വീകരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്​. ഇവിടെങ്ങളിലെത്തുന്ന തീർഥാടകരെ പരിശോധന നടപടികൾ പുർത്തിയാക്കിയ ശേഷമേ ത്വവാഫുൽ ഖുദൂമിനായി ഹറമിലേക്ക്​ കൊണ്ടു പോകൂ. അതിനു ശേഷമാണ്​ മിനയിലെത്തിക്കുന്നത്​.സ്വീകരണ കേന്ദ്രത്തിൽ നിന്ന്​ ഒരോ മൂന്ന്​ മണിക്കൂറിലും 60,000 തീർഥാടകർ എന്ന കണക്കിൽ തീർഥാടകരെ മിനയിലെത്തിച്ച്‌​ മൊത്തം തീർഥാടകരെ ഞായറാഴ്​ച വൈകുന്നേരം ആറ്​​ മണിക്ക്​ മുമ്പായി മിനയിലെത്തിക്കാനാകാനാണ്​ ഉദ്ദേശിക്കുന്നത്​.

Related posts

Leave a Comment