ഹജ്ജ്: പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിഞ്ഞു

മൻസൂർ എടക്കര 

അറഫ / മിന : പശ്ചാത്താപവും, പ്രായശ്ചിത്തവും – പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിഞ്ഞു. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല അറഫ പ്രസംഗം നടത്തി.

മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യാൻ അദ്ദേഹം തൻ്റെ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു. അനാഥരോടും ജോലിക്കാരോടും ദയ കാണിക്കാനും തൊഴിലിടങ്ങളിലെ വ്യവസ്ഥകൾ നിറവേറ്റാനും ഇസ് ലാമിക ശരീഅത്ത് മുസ് ലിംകളോട് കൽപ്പിക്കുന്നതായി ശൈഖ് ഓർമ്മിപ്പിച്ചു.

ജീവികളോട് കരുണ ചെയ്യുന്നത് നന്മയുടെ ഒരു പ്രകടോദാഹരണമാണ്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുമ്പോഴും നന്മയിൽ ആയിരിക്കണം.

ഭരണകൂടത്തെ അനുസരിക്കലും കലാപങ്ങൾ ഉണ്ടാക്കാതിരിക്കലും നന്മയുടെ ഭാഗമാണ്. ജനങ്ങളുടെ സ്വത്തിനും ശരീരത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കലും അവർക്ക് തൊഴിൽ ചെയ്ത് ജീവിക്കാൻ അനുമതി നൽകലും നന്മയാണെന്നും അദ്ദേഹം പറഞ്ഞു. നമിറ പള്ളിയില്‍ സാമൂഹിക അകലം പാലിച്ച് ഹാജിമാര്‍ ഖുതുബ ശ്രവിച്ചു. ശേഷം ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നിസ്‌കരിച്ചു.

 അറഫ സംഗമത്തിന് ശേഷം ഹാജിമാർ ഇന്നലെ മുസ്തലിഫയിൽ രാപാർത്തു. ഇന്ന് പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ   കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. പ്രാര്ഥാന നിര്ഭരമായ മനസ്സുമായി ദൈവസ്മരണയും ഖുര്ആന് പാരായണവും നമസ്കാരവുമായി ഹാജിമാര് മിനയി ധന്യമാക്കും.  മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും.സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇന്ന് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും, അതു ശിരസാവഹിച്ച പുത്രന്റെയും, അല്ലാഹുവിന്റെ കല്പ്പന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും  ചരിത്രസ്മരണകളാണ് ഹജ്ജും, ബലി പെരുന്നാളും. പ്രവാചകനായിരുന്ന ഇബ്രാഹീം നബി പുത്രൻ ഇസ്മായിൽ നബിയെ സ്നേഹ പരിലാളനകൾ നൽകി വളർത്തുന്നതിനിടയിൽ അല്ലാഹു ഇബ്രാഹീം നബിയെ പരീക്ഷിച്ചു. മകനെ ബലി നൽകാനായിരുന്നു കല്പ്പന. ഒരുവേളയിൽ പകച്ചുനിന്ന സമയം. ഒടുവിൽ അല്ലാഹുവിന്റെ കല്പന അംഗീകരിച്ച് അതിനു സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. പ്രവാചകൻ ഇബ്രാഹീം നബിയുടെ സന്നദ്ധതയും, മകൻ ഇസ്മായീൽ നബിയുടെ അനുസരണയും, ആത്മ സമർപ്പണവും പരീക്ഷിക്കുക മാത്ര മായിരുന്നു ലക്ഷ്യം. മകനെ ബലിയറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്നും പിന്തിരിയാൻ അല്ലാഹു രണ്ടു പേരോടും കല്പ്പിച്ചു. ആത്മ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജ്ജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്. ദുൽഹജ്ജ് 13ന് വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജി മാർ മക്കയോട് വിടപറയും. ഹജ്ജ് കര്‍മം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച അര്‍ധരാത്രിയോടെ മിനായിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം വളരെ പരിമിതമായ ആളുകളാണ് വിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്

കൊവിഡ് മഹാമാരി പശ്ചാത്തലത്തിൽ പരമാവധി അറുപതിനായിരം തീർത്ഥാടകർക്ക് മാത്രമാണ് അനുമതി നൽകിയത്. 

Related posts

Leave a Comment