ഉംറ നിർവഹിക്കാൻ ജൂലൈ 19 വരെ ഹജ്ജ് തീർഥാടകർക്ക് മാത്രം അനുമതി

ജിദ്ദ; മക്കയിലെത്തി ഉംറ നിർവഹിക്കാൻ ഇനി അനുമതി ഹജ്ജ് തീർഥാടകർക്ക് മാത്രം. വെള്ളിയാഴ്ച (ജൂൺ 24, ദുൽഖഅദ് 25) മുതൽ ജൂലൈ 19 (ദുൽഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീർഥാടകർ അല്ലാത്തവർക്ക് ഉംറ അനുമതിപത്രം നൽകുന്നത് നിർത്തലാക്കിയതായി ഹജ്ജ് സൗദി ഉംറ മന്ത്രാലയം അറിയിച്ചു.
ജൂലൈ 20 മുതൽ ഹജ്ജ് തീർഥാടകർ അല്ലാത്തവർക്ക് ‘ഇഅ്തമൻനാ’ ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും. ഹജ്ജ് തീർഥാടകർക്ക് ഉംറ നടപടികൾ എളുപ്പമാക്കാനും ഹറമിലെ തിരക്കൊഴിവാക്കാനുമാണ് തീരുമാനമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

Related posts

Leave a Comment