Connect with us
48 birthday
top banner (1)

Featured

വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: മുഖ്യപ്രതി മുംബൈയില്‍ അറസ്റ്റില്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു

Avatar

Published

on

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ സൂത്രധാരനെ മുംബൈയില്‍ വെച്ച് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. മുംബൈ നല്‍ബസാര്‍ സ്വദേശി നിസാര്‍ സാന്‍ജെ (50) എന്നയാളെ ആണ് മുംബൈയിലെ ജെ ജെ മാര്‍ഗില്‍ നിന്നും അറസ്റ്റ്‌ചെയ്തത്. ഇതോടൊപ്പം കൂട്ടുപ്രതികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തു.

ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ എടുക്കേണ്ട മെഡിക്കല്‍ ചെക്കപ്പ് സര്‍ട്ടിഫിക്കറ്റ് ആണ് ഇയാള്‍ വ്യാജമായി നിര്‍മിച്ചത്. മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാതെ പ്രസ്തുത സ്ഥാപനത്തിന്റെ പേരില്‍ അവരുടെ മെഡിക്കല്‍ ചെക്കപ്പ്/ അപ്പോയിന്റ്‌മെന്റുുകള്‍ ബുക്ക് ചെയ്യാനും അവര്‍ ഫിറ്റാണെന്ന് ഉറപ്പാക്കാനും മെഡിക്കല്‍ സെന്ററിന് അനുവദിച്ച, Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസര്‍ നെയിമും പാസ്സ വേര്‍ഡബം ഹാക്ക് ചെയതാണ് തട്ടിപ്പ് നടത്തിയത്. ഇതു വഴി മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.

Advertisement
inner ad

മലപ്പുറം ഡി.സി.ആര്‍ ബി ഡിവൈ.എസ്.പി സാജു കെ എബ്രഹാം, സൈബര്‍ പോലീസ് െ്രെകം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെ കണ്ടെത്തിയത്. സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ അബ്ദുല്‍ ലത്തീഫ്, എ എസ് ഐ മാരായ റിയാസ് ബാബു, അനീഷ് കുമാര്‍, സി പി ഒ ധനൂപ് എന്നിവര്‍ മുബൈയിലെത്തി അന്വേഷണം നടത്തി. മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാതെ പ്രസ്തുത സ്ഥാപനത്തിന്റെ പേരില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അജയ് എന്ന പ്രതിയെയും അയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയ ട്രാവല്‍ ഏജന്റ് നരേഷിനെയും രാജസ്ഥാനില്‍ നിന്നും സൈബര്‍ ടീം സേനാംഗങ്ങള്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചാബിലെ മലര്‍ക്കോട്ടയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ച മറ്റൊരു ട്രാവല്‍ ഏജന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതോടൊപ്പം ഡല്‍ഹി സ്വദേശികളായ അല്‍ മന്‍സൂര്‍ ട്രാവല്‍ എജന്റ്‌റ് ആയ ഹാത്തിബിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഈ സംഘം വഴി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന ഏഴ് പ്രതികളെയും മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുള്ള ബാക്കി പ്രതികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.സൈബര്‍ പോലീസ് അറസ്റ്റ്‌ചെയ്ത ട്രാവല്‍ എജന്റുമാരില്‍ നിന്നാണ് അവര്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കുന്നതിലെ പ്രധാന സൂത്രധാരന്‍ നിസാര്‍ സാന്‍ജെ ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം മുബൈയില്‍ എത്തി നിരീക്ഷണം നടത്തി ആണ് പിന്തുടര്‍ന്ന് പിടികൂടിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഗാസ മുനമ്പിൽ സമാധാന പ്രതീക്ഷ; യുദ്ധം അവസാനിപ്പിക്കാൻ നിർണായക ചർച്ച

Published

on

ദോഹ: ഇസ്രയേലും- ഹമാസും തമ്മില്‍ ഗാസയിലെ വെടിനിർത്തല്‍ കരാർ ഉടനെന്ന് റിപ്പോർട്ടുകള്‍. കരാറിൻ്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥീരീകരിച്ചതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിർത്തലിൻ്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിൻ്റെയും അന്തിമ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തല്‍.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ജനുവരി 20ന് സ്ഥാനമൊഴിയുന്നതിന് മുമ്പ് വെടിനിർത്തൽ കരാറിൽ ഒപ്പുവെപ്പിക്കാൻ അതിവേഗ നീക്കമാണ് നടത്തുന്നത്. ഇസ്രയേൽ, കരാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസ്, ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചകൾക്കുശേഷം കാര്യങ്ങൾ പുരോഗമിക്കുന്നുവെന്ന സൂചനയും നൽകുന്നുണ്ട്.

Advertisement
inner ad

2023 ഒക്ടോബറില്‍ ഹമാസ് സൈന്യം ഇസ്രയേല്‍ അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് ഗാസ മുനമ്പിൽ യുദ്ധ കലുഷിതമായ സാഹചര്യത്തിലേക്ക് കടന്നത്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250 ലധികം പേരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇസ്രായേല്‍ ഗാസയില്‍ പ്രത്യാആക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 46000ലധികം ആളുകള്‍ക്കാണ് ഗാസയില്‍ ജീവൻ നഷ്ടപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശി വെടിയേറ്റ് മരിച്ചു

Published

on

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം.
ഇന്ത്യൻ എംബസി മരണവിവരം ബിനിലിൻ്റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. യുദ്ധമുഖത്ത് ബിനിലിനെ മുന്നണിപ്പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. നേരത്തെ ബിനിലിന് വെടിയേറ്റതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്.

ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും ജെയ്നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad
Continue Reading

Featured

പി.വി. അൻവർ ഇനി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ

Published

on

ന്യൂഡല്‍ഹി: പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കണ്‍വീനര്‍. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പി.വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ മമതാബാനര്‍ജിയാണ് അന്‍വറിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. എം.എൽ.എ. സ്ഥാനം രാജിവെച്ചത്തിനു പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കണ്‍വീനറാക്കിയ പ്രഖ്യാപനമുണ്ടായത്.

Continue Reading

Featured