Featured
മന്ത്രി ശിവൻകുട്ടിയെ അടക്കം രക്ഷിക്കാൻ സർക്കാർ പ്രോസിക്യൂഷനെ ദുർബലപ്പെടുത്തി: സതീശൻ

കോഴിക്കോട്: . നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളെ രക്ഷിക്കാൻ പ്രോസിക്യൂഷനെ സർക്കാർ ദുർബലപ്പെടുത്തി;യെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാക്കൾക്കും മാധ്യമങ്ങൾക്കും എതിരെ നീക്കം നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഡസംഘമാണ്. നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നടന്നാൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെടുമെന്ന സാഹചര്യമുള്ളതുകൊണ്ടാണ് സർക്കാരിന്റെ ഗൂഢ ലക്ഷ്യമെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അതുകൊണ്ടാണ് കേസ് പരമാവധി നീട്ടാൻ ശ്രമിക്കുന്നത്. സ്റ്റേറ്റിന് വേണ്ടി ഹാജരാകേണ്ട പ്രോസിക്യൂഷനെ വരെ ദുർബലപ്പെടുത്തുകയാണ്. വിചാരണ തുടങ്ങുന്നതിന് മുൻപ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയാണ്. പല തരത്തിലുള്ള അന്വേഷണങ്ങൾ നടന്ന കേസാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. ലോകത്തുള്ള മലയാളികൾ മുഴുവനും സാക്ഷികളാണ്. ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേൽ കയറി മുണ്ട് മടക്കിക്കുത്തി നിൽക്കുന്ന ചിത്രം കുഞ്ഞുങ്ങൾക്ക് പോലും അറിയാം. ലക്ഷക്കണക്കിന് മനുഷ്യർ നേരിട്ട് കണ്ടൊരു കുറ്റകൃത്യം ലോകത്തുണ്ടായിട്ടില്ല. എന്നിട്ടും കുറ്റകൃത്യം നേരിട്ട് കണ്ട ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കി നിയമ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണ്. പൊലീസിനെ പോലെ സർക്കാർ പ്രോസിക്യൂഷനെയും ദുരുപയോഗപ്പെടുത്തുകയാണ്.
പ്രതിപക്ഷ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും എതിരായ വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരാണ് അടുത്ത ചെസ്റ്റ് നമ്പരെന്ന് സി.പി.എം നേതാക്കളെക്കൊണ്ട് പ്രഖ്യാപിപ്പിച്ച ശേഷമാണ് വേട്ടയാടൻ തുടരുന്നത്. ഷാജൻ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നതും സാധനങ്ങൾ എടുത്തുകൊണ്ട് പോകുന്നതും അടുത്ത ഓൺലൈൻ മാധ്യമം പൂട്ടിക്കുമെന്ന് പറയുന്നതും ഓൺലൈനുകൾ പൂട്ടിച്ചു കഴിഞ്ഞാൽ മുഖ്യധാരാ മാധ്യമങ്ങളെ നിലയ്ക്ക് നിർത്തുമെന്ന് പറയുന്നതും വേണ്ടി വന്നാൽ ഗുണ്ടായിസം നടത്തുമെന്ന് പറയുന്നതും ശരിയല്ല. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും കാണത്ത തരത്തിൽ എതിർക്കുന്നവരെയൊക്കെ അടിച്ചൊതുക്കുമെന്ന് ഒരു സർക്കാർ പ്രഖ്യാപിക്കുന്ന ഏകാധിപത്യത്തിന്റെ നാളുകളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്നാണ് പിണറായി വിജയനോട് പറയാനുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാകും.
കേരളത്തിൽ ഇരട്ട നീതിയാണ്. സി.പി.എം നേതാക്കൾക്കെതിരെ മാത്രം കേസില്ല. കെ സുധാകരനെതിരെ പെൺകുട്ടി മൊഴി നൽകിയെന്ന വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെയോ അത് പ്രചരിപ്പിച്ച എം.വി ഗോവിന്ദന് എതിരെയോ കേസെടുത്തോ? ദേശാഭിമാനി റെയ്ഡ് ചെയ്‌തോ? വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകനെ ചോദ്യം ചെയ്‌തോ? ദേശാഭിമാനിക്കും കൈരളിക്കും ഇതൊന്നും ബാധകമല്ല. മറ്റ് മാധ്യമ പ്രവർത്തകർ മാത്രമാണ് നിയമം ബാധകമായിട്ടുള്ളത്. തങ്ങൾക്കെതിരെ വാർത്ത നൽകുന്ന ഓൺലൈനുകളെല്ലാം അടച്ച് പൂട്ടിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾക്കും ഭീഷണിയുണ്ട്. സർക്കാരിനെതിരെ വാർത്ത നൽകാതെ സർക്കാരിനും പിണറായിക്കും ‘മന്നവേന്ദ്രാ വിളങ്ങുന്ന ചന്ദ്രനെ പോലെ നിൻ മുഖം..’ എന്ന സ്തുതിഗീതങ്ങൾ പാടാൻ മാധ്യമങ്ങൾ തയാറായില്ലെങ്കിൽ നിങ്ങളെയെല്ലാം സർക്കാർ പൂട്ടിക്കുമെന്നാണ് ധാർഷ്ട്യത്തോടെ സി.പി.എം പറയുന്നത്. അതിനെ ജനാധിപത്യ കേരളം ഒന്നിച്ച് ചെറുക്കും. മാധ്യമങ്ങൾ സി.പി.എമ്മിനെതിരെ മാത്രമല്ല, പ്രതിപക്ഷത്തിനെതിരെയും പറയുന്നുണ്ട്. ഞങ്ങൾ മാധ്യമങ്ങളെ പൂട്ടിക്കാനൊന്നും ശ്രമിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം കവചമൊരുക്കി മാധ്യമങ്ങളെ സംരക്ഷിക്കും.
മനുഷ്യന്റെ ആത്മവിശ്വാസം തകർക്കുന്നതിന് വേണ്ടിയാണ് സൈബർ ആക്രമണം നടത്തുന്നത്. ഒരാളുടെ മൂന്ന് തലമുറകളെ വരെയാണ് അശ്ലീലം പറയുന്നത്. ഇത്തരം സൈബർ ആക്രമണങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് നിയന്ത്രിക്കുന്നത്. ശാരീരികമായി ഇല്ലായ്മ ചെയ്യാൻ പറ്റാതെ വരുമ്പോഴാണ് മാനസികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആരെയാണ് അടുത്തതായി പിടിക്കാൻ പോകുന്നതെന്ന് പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കേരളത്തിന്റെ ജനാധിപത്യ ബോധത്തെ തകർക്കുന്ന ഗൂഡ സംഘം പ്രവർത്തിക്കുന്നുണ്ട്. ആ ഗൂഡസംഘമാണ് പ്രതിപക്ഷ നേതാക്കൾക്കും മാധ്യമങ്ങൾക്കും എതിരെ സൈബർ ആക്രമണം നടത്തുന്നത്. അതിൽ പലരും പഴയ മാധ്യമ പ്രവർത്തകരാണ്. മാധ്യമ പ്രവർത്തന കാലഘട്ടത്തിലും അവർ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.
ഏക സിവിൽ കോഡിൽ വൈകിയാണ് കോൺഗ്രസ് അഭിപ്രായം പറഞ്ഞതെന്നത് സി.പി.എം നരേറ്റീവാണ്. ഇപ്പോഴും വ്യക്തതയില്ലാത്തത് സി.പി.എമ്മിനാണ്. ഭോപ്പാലിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ഏക സിവിൽ കോഡിനെതിരായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്ററി സമിതിയിലും കോൺഗ്രസാണ് ഏക സിവിൽ കോഡിനെ എതിർത്തിട്ടില്ല. ബി.ജെ.പിയുടെ വർഗീയ അജണ്ടയുമായാണ് സി.പി.എമ്മും ഇറങ്ങിയിരിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇ.എം.എസാണ്. അതു നടപ്പാക്കാൻ വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷനോട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ പറഞ്ഞതും ഇ.എം.എസ്സാണ്. നയരേഖയിൽ മാറ്റം വരുത്തിയെന്നും ഇ.എം.എസിന്റെ അഭിപ്രായമല്ല ഇപ്പോൾ പാർട്ടിക്കുള്ളതെന്നും ഇ.എം.എസിനെ തള്ളിപ്പറയുകയാണെന്നും തുറന്ന് പറയാൻ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ? ബി.ജെ.പിയുടെ കെണിയിൽ വീഴാൻ തയാറല്ലെന്നും മുസ്ലീകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നതുമാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നിലപാട്. അതുകൊണ്ടാണ് തെരുവിൽ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്.
Featured
ജോനാഥനാണു ഹീറോ: എഡിജിപി അജിത് കുമാർ

കൊല്ലം; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ നാടകത്തിലെ റിയൽ ഹീറോ കുട്ടിയുടെ മൂത്ത സഹോദരൻ ജോനാഥനാണെന്നു എഡിജിപി എം.ആർ. അജിത് കുമാർ. തട്ടിക്കൊണ്ടു പോകലിനെതിരേ ജോനാഥൻ നടത്തിയ ചെറുത്തു നിൽപും അതിനിടയിൽ പ്രതികളെ കുറിച്ചു മനസിലാക്കിയ കാര്യങ്ങൾ ഓർമിച്ചു പറയാൻ കഴിഞ്ഞതും പ്രതികളെ കണ്ടെത്താൻ നിർണായകമായി. കഷ്ടിച്ച് 30-40 സെക്കൻഡുകൾ മാത്രമാണ് ജോനാഥൻ പ്രതികളെ കണ്ടത്. അതിനുള്ളിൽ സഹോദരിയെ രക്ഷിക്കുന്നതിനാണ് കൂടുതൽ ശ്രമിച്ചത്. എന്നിട്ടും കാറിനെ കുറിച്ചും അതിനുള്ളിലുണ്ടായിരുന്നവരെ കുറിച്ചും വളരെ വ്യക്തമായ വിവരങ്ങളാണു നൽകിയത്. കാറിൽ നാലുപേരുണ്ടായിരുന്നു എന്നത് അവന്റെ തോന്നൽ മാത്രമാണ്. യഥാർഥത്തിൽ മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. പെൺകുട്ടിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മൂന്നു പേരെയും കുട്ടി തിരിച്ചറിയുകയും ചെയ്തു.
രണ്ടാമത്തെ ഹീറോ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടി തന്നെയാണ്. പ്രതികൾക്കൊപ്പം ഒരു ദിവസം മുഴുവൻ താമസിച്ച കുട്ടി അവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് പൊലീസിനു നൽകിയത്. അതു വച്ചാണ് പ്രതികളുടെ യഥാർഥ ചിത്രത്തിനു വളരെ അടുത്തു നിൽക്കുന്ന പോർട്രെയ്റ്റുകൾ വരയ്ക്കാൻ സാധിച്ചത്. ഇതു പ്രസിദ്ധപ്പെടുത്തിയപ്പോൾ പൊതുജനങ്ങളിൽ നിന്നും വലിയ പ്രോത്സാഹനം കിട്ടി. അവരിൽ ഒരാൾ നൽകിയ വിവരങ്ങളാണ് പ്രതികളിലേക്കുള്ള വഴി തുറന്നത്. കുട്ടി പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച ആളും മറ്റൊരു ഹീറോ തന്നെയെന്ന് എഡിജിപി പറഞ്ഞു.
Featured
തട്ടിക്കൊണ്ടു പോകൽ പ്രതികൾ മൂന്നു പേർ മാത്രം,
ഇന്നു കോടതിയിൽ ഹാജരാക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആകെ മൂന്നു പ്രതികൾ മാത്രമാണുള്ളതെന്നാണു പ്രാഥമിക നിഗമനമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം കൂടുതൽ പ്രതികളുള്ളതായി വിവരമില്ല. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
വലിയ കടബാധ്യതയാണ് തന്നെക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്ന് പദ്മകുമാർ പറഞ്ഞു. ആഞ്ചു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതു കൊടുത്തു തീർക്കാൻ ആറു കോടിയിലധികം രൂപയുടെ ആസ്തിയുമുണ്ട്. എന്നാൽ പെട്ടെന്നു തിരികെ കൊടുക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപ കണ്ടെത്താനായിരുന്നു തട്ടിപ്പോകൽ. ഇതിനായി കഴിഞ്ഞ ഒന്നര മാസമായി പ്രതികൾ പലേടത്തും പദ്ധതിയിട്ടു. ഒടുവിലാണ് ഓയൂരിലെത്തിയത്.
തന്റെ മാത്രം ആശയമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പദ്മകുമാർ പറഞ്ഞെങ്കിലും ഭാര്യ അനിത കുമാരിയാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി. ഒരു വർഷം മുൻപ് തുടങ്ങിയ ആശയമാണ്. ഒന്നര മാസം മുൻപാണ് നടപ്പാക്കിയത്. വരുമാനത്തിലുണ്ടായ ഇടിവും ഇടപാടുകാരുടെ സമ്മർദവുമാണ് ഇതിനു കാരണം. എന്നാൽ തുടക്കത്തിൽ മകൾ അനുപം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒന്നര മാസം മുൻപ് മകളും മാതാപിതാക്കളുടെ ഒപ്പം കൂടി. മൂന്നു പേരും കേസിൽ പ്രതികളാണെന്നും എം.ആർ. അജിത് കുമാർ വ്യക്തമാക്കി.
Featured
കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.
പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login