Connect with us
head

Alappuzha

കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: കയർത്തൊഴിലാളികളും കയർസഹകരണസംഘങ്ങളുമുൾപ്പെടുന്ന കയർമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏതാണ്ട് 600 കയർ സംഘങ്ങളും 50 ചെറുകിട ഫാക്ടറികളുമുൾപ്പെടെയുള്ള കയർമേഖല വൻ പ്രതിസന്ധി നേരിടുകയാണ്. ഹരിപ്പാട് നിയോജകമണ്ഡലമടക്കം കാർത്തികപ്പള്ളി താലൂക്ക്, കരുനാഗപ്പള്ളി, വെെക്കം, ചിറയിൻകീഴ് തുടങ്ങി കേരളത്തിന്റെ മറ്റ് പല പ്രദേശങ്ങളിലും പ്രവർത്തിച്ചുവരുന്ന കയർ സംഘങ്ങൾ അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. വിപണിയിലുണ്ടായ മാന്ദ്യവും, ഓർഡറുകളുടെ കുറവും , പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വേണ്ടത്ര സഹായം നൽകാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ മേഖലയിൽ ഏറ്റവും കൂടുതൽ പണിയെടുക്കുന്നത് സ്ത്രീ ത്തൊഴിലാളികളാണ്. ഇവരുൾപ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികൾ ഇന്ന് ഈ പ്രതിസന്ധി നേരിടുകയാണെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന കയറും കയർ ഉല്പന്നങ്ങളും കയർഫെഡും കയർ കോർപ്പറേഷനും സംഭരിക്കാൻ തയ്യാറാകാത്തതാണ് പ്രധാനപ്രശ്നം. ഇതിന്റെ ഫലമായി കയറും കയർ ഉല്പന്നങ്ങളും ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. കയർ കോർപ്പറേഷനിലും കയർ സഹകരണ സംഘങ്ങളിലും ഏതാണ്ട് 70 കോടിരൂപയിലധികം കയർ ഉല്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. 2014-ൽ സർക്കാർ നിശ്ചയിച്ചുതന്ന വിലയിൽനിന്നും കുറഞ്ഞ വിലയ്ക്കാണ് സംഘങ്ങളിൽനിന്നും കയർഫെഡ് ഇപ്പോൾ കയർ വാങ്ങുന്നത്.

പുറംമാർക്കറ്റിൽനിന്ന് ചകിരി വാങ്ങി കയർ ഉല്പാദിപ്പിച്ചാണ് കയർ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രസ്തുത കയർ, കയർഫെഡ് വാങ്ങാത്തതിനാൽ കയർ സംഘങ്ങളുടെ ഗോഡൗണുകളിൽ കയറുകൾ കെട്ടിക്കിടക്കുകയാണ്. കയർത്തൊഴിലാളികൾക്ക് കൂലിയോ ചകിരിവിലയോ നൽകാൻ കഴിയാത്ത അവസ്ഥ സഹകരണ സംഘങ്ങൾ നേരിടുകയാണ്. പുറംമാർക്കറ്റിനെക്കാൾ ഒരു കിലോ ചകിരിക്ക് 5.50 രൂപ വരെ വില കൂട്ടിയാണ് സ്വകാര്യ ചകിരിമില്ലുകാരിൽനിന്ന് കയർഫെഡ് മുഖേന കയർ സംഘങ്ങൾക്കു നൽകുന്നത്. ഇങ്ങനെ ലഭ്യമാകുന്ന ചകിരിക്ക് ഗുണനിലവാരമില്ലെന്നുള്ള പരാതിയും ഉയർന്നുവരുന്നുണ്ട്.

Advertisement
head

കയർഫെഡിന്റെ നിയന്ത്രണത്തിലുള്ള നാല് ഡീഫെെബറിംഗ് യൂണിറ്റുകൾ രണ്ടു വർഷമായി പ്രവർത്തിക്കുന്നില്ല. 2019-ൽ നിശ്ചയിച്ച കൂലിവർദ്ധനവിന്റെ ഭാഗമായി ഒരു ക്വിന്റൽ കയർ ഉല്പാദിപ്പിക്കുമ്പോൾ 750 രൂപ സംഘങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരുന്നതിനാൽ സംഘങ്ങളുടെ മൂലധനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കയറിന്റെ സംഭരണവിലയിൽ ഒരു ക്വിന്റൽ കയറിന് 720 മുതൽ 1600 രൂപ വരെ കയർഫെഡ് കുറവ് വരുത്തിയെന്നതാണ് സംഘങ്ങളുടെ പരാതി. കാലാകാലങ്ങളിൽ ഇവർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളുo ഇപ്പോൾ നൽകുന്നില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രവർത്തനമൂലധനമാണ്. കഴിഞ്ഞ യു.ഡി.എഫ്. ഗവൺമെന്റിന്റെ കാലത്ത് നൽകിവന്നിരുന്ന പ്രവർത്തനമൂലധനം ഇപ്പോൾ നൽകുന്നില്ല. സെക്രട്ടറിമാരുടെ ശമ്പളത്തിന്റെ ഭാഗമായി നൽകിവരുന്ന മാനേജീരിയൽ ഗ്രാന്റ് രണ്ട് വർഷമായി നൽകുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കയർ മേഖല പുനരുജ്ജീവിപ്പിക്കുന്നതിന് സുപ്രധാന നിർദേശങ്ങളും ചെന്നിത്തല മുന്നോട്ടു വച്ചു.

  1. കയർ ഉത്പന്നങ്ങളുടെ ആഭ്യന്തര വിപണി ശക്തിപ്പെടുത്താനുള്ള ഒരു വലിയ പ്രോഗ്രാം ഗവൺമെന്റ് ഏറ്റെടുത്ത് നടപ്പാക്കണം.
  2. ആവശ്യക്കാരിലേയ്ക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നതിനുള്ള പ്രത്യേക വിപണന സംവിധാനമേർപ്പെടുത്തണം.
  3. നല്ല ചകിരിയും കയറും ഉത്പാദിപ്പിക്കാനുള്ള യന്ത്ര സാമഗ്രികൾ കയർ സംഘങ്ങൾക്ക് നൽകണം.
  4. കയർ സംഘങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിനും ആവശ്യമായ പ്രവർത്തനമൂലധനം നൽകണം.
  5. കയറിന്റെ സംഭരണ വില പുനഃസ്ഥാപിക്കണം.
  6. മാർക്കറ്റ് വിലയ്ക്ക് കയർഫെഡ് മുഖേനയോ നേരിട്ടോ ചകിരി വാങ്ങി ഉത്പാദനം നടത്തുന്നതിന് സഹകരണ സംഘങ്ങൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യം നൽകാൻ ഗവൺമെന്റ് തയ്യാറാകണം.
  7. കയർ സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കയറും അടിയന്തരമായി കയർ ഫെഡ് സംഭരിക്കാനുള്ള നിർദ്ദേശം ഗവൺമെന്റ് നൽകണം.
  8. വിറ്റുവരവിനത്തിൽ കയർ സംഘങ്ങൾക്ക് കയർ ഫെഡിൽനിന്ന് ലഭിക്കാനുള്ള തുക നൽകാനുള്ള നടപടിയുണ്ടാകണം.
  9. തൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും സഹകരണസംഘങ്ങളെയും കയറ്റുമതിക്കാരെയും കോർത്തിണക്കിക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ഗവൺമെന്റ് തയ്യാറാകണം.

ഈ നിർദ്ദേശങ്ങളിൽ ചെയ്യാൻ കഴിയുന്നവ ചെയ്യാൻ സർക്കാർ തയ്യാറാണെന്നും, കൃഷി വകുപ്പുമന്ത്രി, ആലപ്പുഴ ജില്ലയിലെ എം.എൽ.എ.-മാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിക്കുന്നതാണെന്നും വ്യവസായവകുപ്പുമന്ത്രി പി.രാജീവ് മറുപടി നൽകി.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ലഹരിക്കടത്തിൽ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തം,
ലഹരിവിരുദ്ധ ക്യാംപെയ്ൻ സർക്കാർ അട്ടിമറിച്ചു

Published

on

  • സഭയിൽ വോക്കൗട്ട്

തിരുവനന്തപുരം: തെളിവുണ്ടായിട്ടും ലഹരിക്കടത്തിൽ സിപിഎം നേതാവിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴയിൽ മുനിസിപ്പൽ കൗൺസിലർ ഷാനവാസ് ഉൾപ്പെട്ട ലഹരി ഉത്പന്ന വ്യാപാരത്തെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിര പ്രമേയത്തിനു അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചു നടത്തിയ വോക്കൗട്ടിനു മുൻപ് സഭയിൽ പ്രസം​ഗിക്കുകയായരുന്നു അദ്ദേഹം. മാത്യു കുഴൽ നാടനാണ് അടിയന്തിര പ്രമേയം കൊണ്ടു വന്നത്.

പാർട്ടിയിലെ ഇരുപക്ഷവും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനെ പ്രതിപക്ഷം പിന്തുണയ്ക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തെ കാർന്നു തിന്നുന്ന അപകടകരമായ അർബുദമാണ് മയക്ക്മരുന്ന് ഉപയോഗമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ വിഷയം ആദ്യമായി നിയമസഭയിൽ കൊണ്ടുവന്നത്. അന്ന് മുഖ്യമന്ത്രി ഇടപെടുകയും വലിയ കാമ്പയിൻ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ പ്രതിപക്ഷം പൂർണ പിന്തുണ നൽകി. എന്നാൽ പിന്നീട് വിവിധ ഭാഗങ്ങളിൽ നിന്നും വന്ന റിപ്പോർട്ടുകൾ ഈ നിയമസഭയിൽ വായിച്ചാൽ ഭരണപക്ഷത്തിന് ചരിത്രത്തിൽ ആദ്യമായി വാക്കൗട്ട് നടത്തേണ്ടി വരും.
ലഹരിക്കടത്ത് സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും ലഹരിക്കടത്തിന് പിന്നിലെ യഥാർത്ഥ സ്രോതസുകളെ കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. കരുനാഗപ്പള്ളിയിൽ സ്‌കൂളിന് മുന്നിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങളുമായി എത്തിയ വാഹനം പിടികൂടിയത്. തെളിവുകളില്ലാതെ വാഹനത്തിന്റെ ഉടമയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി എം.ബി രാജേഷ് ചോദിക്കുന്നത്.
ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയും ലഹരിക്കടത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത എത്രയോ പേരുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യുവജന വിദ്യർത്ഥി സംഘടനകളുടെ നേതാക്കൾ ലഹരി വിരുദ്ധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം കാട്ടിയ കോപ്രായങ്ങൾ നാട്ടിലെ എല്ലാവർക്കും അറിയാം. ഓഗസ്റ്റ് 24- ന് അരക്കോടിയുടെ ലഹരി കടത്തിയതിന് ആലപ്പുഴയിൽ അറസ്റ്റിലായ പ്രതികൾ തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. നിരപരാധിയാണെന്ന് നിങ്ങൾ പറയുന്ന ഷാനവാസ് ആ കേസിലെ പ്രതികളുമായാണ് ബർത്ത് ഡേ ആഘോഷിച്ചത്. ഷാനവാസ് സ്വന്തം വാഹനം ഇടുക്കിയിലുള്ള ആൾക്ക് വിട്ടു കൊടുത്തതാണെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും?

അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞത് മാധ്യമങ്ങളിൽ വന്നതാണ്. ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. എന്ത് ജാഗ്രതയാണ് അയാൾ കാണിക്കാതിരുന്നത്? മുൻ മന്ത്രി ജി സുധാകരനും ചിത്തരഞ്ജൻ എം.എൽ.എയും ഉൾപ്പെടെയുള്ളവർ ചേർന്ന് സജി ചെറിയാനുമായി ബന്ധമുള്ള ഷാനവാസിനെ കുരുക്കിയതാണെന്നും പാർട്ടിയിൽ ആരോപണം ഉയർന്നിരുന്നു. അപ്പോൾ ചിത്തരഞ്ജന് സന്തോഷമായി. അതോടെ ചിത്തരഞ്ജന്റെ സന്തോഷം കെടുത്താൻ സജി ചെറിയാന്റെ നേതൃത്വത്തിൽ 34 പേരുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പുറത്ത് വിട്ടു. ആ വീഡിയോ എല്ലാവരുടെയും കൈയ്യിൽ ഇരിക്കുകയല്ലേ? പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നം മാത്രമായിരുന്നെങ്കിൽ പ്രതിപക്ഷം ഇടപെടില്ലായിരുന്നു. പക്ഷെ രണ്ട് വിഭാഗങ്ങളും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Advertisement
head

ഭരണത്തിന്റെ ഭാഗമായി പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണത എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന് തെളിവാണ് ആലപ്പുഴയിൽ കണ്ടത്. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഗുരുതരമായ കേസിൽ ഉൾപ്പെട്ട പാർട്ടി നേതാവിനെ സംരക്ഷിക്കാനും ചേർത്ത് നിർത്താനുമാണ് ശ്രമിക്കുന്നത്. മയക്ക് മരുന്ന് സംഘങ്ങൾ കേരളത്തിൽ അഴിഞ്ഞാടുമ്പോൾ വേണ്ടപ്പെട്ടവരെ ചേർത്ത് നിർത്താനായി സർക്കാർ അധികാരം ദുർവിനിയോഗം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.

Advertisement
head
Continue Reading

Alappuzha

ചെങ്ങന്നൂരിൽ ഇന്ന് പ്രാദേശിക അവധി

Published

on

ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ട് പ്രമാണിച്ച് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading

Alappuzha

ലഹരി കടത്ത് കേസിൽ ഷാനവാസിന് പങ്കില്ലെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി; ജില്ലാ പോലീസ് മേധാവി

Published

on

ആലപ്പുഴ : ഒരു കോടിയോളം രൂപയുടെ ലഹരി കടത്ത് കേസില്‍ സിപിഎം നേതാവ് എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ രംഗത്ത്. പ്രസ്തുത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസിൽ സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പാടെ തള്ളുന്നതായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍.

Advertisement
head

ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയത്. പക്ഷെ, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നതിന്മേലാണ് നിലവില്‍ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഷാനവാസിനെതിരെ ഒരുതരത്തിലുമുള്ള തെളിവുകളും ഇല്ലെന്നായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ഷാനവാസിന്റെ സാമ്ബത്തിക ഇടപാടുകളെയും യാത്രകളെയും സംബന്ധിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച രേഖകള്‍ ഹാജരാക്കാന്‍ എസ് പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement
head
Continue Reading

Featured