Connect with us
fed final

Kerala

വിഴിഞ്ഞത്ത് സർക്കാർ പ്രകോപനം അവസാനിപ്പിക്കണം: കെ.സുധാകരൻ എംപി

Veekshanam

Published

on

  • ജുഡീഷ്യൽ അന്വേഷണം വേണമെന്ന
    ലത്തീൻ അതിരൂപതയുടെ ആവശ്യം ന്യായം

തിരുവനന്തപുരം:വിഴി‍ഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യം ചെയ്ത് അടിച്ചമർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെങ്കിൽ കോൺഗ്രസ് അംഗീകരിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. പ്രതിഷേധം വഷളാക്കിയത് സർക്കാരിന്റെ നിലപാടാണ്. പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ല. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികർക്കെതിരെ പ്രതിചേർത്ത് കേസെടുത്ത് പ്രതികാരനടപടി സ്വീകരിച്ച ആഭ്യന്തരവകുപ്പ് മത്സ്യത്തൊഴിലാളികളോടും ലത്തീൻ സഭാവിശ്വാസികളോടും പരസ്യമായ യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. വൈദികർക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. അദാനിക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുകയാണ്. സമരക്കാരിൽ നിന്നും 200 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. അത് നടപ്പാക്കാമെന്നത് സർക്കാരിന്റെ ദിവാസ്വപ്നമാണെന്നും സുധാകരൻ പറഞ്ഞു.
പീഡിത ജനവിഭാഗങ്ങൾക്കൊപ്പം നിന്ന പാരമ്പര്യമാണ് കോൺഗ്രസിന്റെത്.തീരശോഷണം ഉൾപ്പെടെയുള്ള അതിജീവന പ്രശ്‌നങ്ങളിലെ ആശങ്കകൾ ഉയർത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നടത്തുന്ന സമരത്തെ വർഗീയവത്കരിച്ച് അധിക്ഷേപിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.സർക്കാർ സ്പോൺസർ ചെയ്ത ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് വിഴിഞ്ഞത്ത് സംഘർഷമുണ്ടായതെന്ന ആക്ഷേപം നിലനിൽക്കുന്നു.കഴിഞ്ഞ ദിവസം പ്രതിഷേധം സംഘർഷത്തിലേക്ക് കലാശിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം ന്യായമാണ്. കോൺഗ്രസും ഇതേ ആവശ്യത്തെ പിന്തുണയ്ക്കുന്നു. വിഴിഞ്ഞം സമരം അട്ടിമറിക്കാൻ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ബോധപൂർവ്വമായി ശ്രമിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി ജനകീയ സമരങ്ങളെ വർഗീയകലാപങ്ങളായി ചിത്രീകരിക്കുകയാണ് ഇരുവരും.മന്ത്രിമാർ അത് ഏറ്റുപറയുകയാണ്. ഇത് ഗൗരവമായി തന്നെ കാണണമെന്നും ജിഡീഷ്യൽ അന്വേഷണ പരിധിയിൽ ഇക്കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി നടത്തിപ്പിന് പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. ഉപജീവനമാർഗവും വരുമാനവും നഷ്ടപ്പെട്ട അവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നത് ഉചിതമല്ല. ഉപജീവനമാർഗം നഷ്ടമായതിന്റെ ആശങ്കയിലാണ് അവർ. മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി തീരശോഷണം സംബന്ധിച്ച പഠനം എത്രയും വേഗം നടത്തണം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഭവനരഹിതരായവരെ എത്രയും വേഗം പുനരധിവസിപ്പിക്കുകയും തുറമുഖ നിർമ്മാണം നിരീക്ഷിക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഏർപ്പെടുത്തുകയും വേണം.യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 475 കോടിയുടെ പാക്കേജ് നടപ്പാക്കുന്നതിലെ അലംഭാവം എൽഡിഎഫ് സർക്കാർ ഉപേക്ഷിക്കണം. സർക്കാർ പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുകയാണ്. വിഴിഞ്ഞം സമരം അട്ടിമറിക്കാൻ പോലീസും സർക്കാരും ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം സമരസമിതി നേരത്തെ ആരോപിച്ചതാണ്. കഴിഞ്ഞ ദിവസം സമരക്കാർക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും കല്ലേറുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതെല്ലാം പരിശോധിക്കണം. തലസ്ഥാന നഗരി മണിക്കൂറുകൾ സംഘർഷഭരിതമായിട്ടും അതിലിടപ്പെട്ട് പ്രശ്നം പരിഹരിക്കാൻ തയ്യാറാകാതിരുന്ന ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി കുറ്റകരമായ മൗനമാണ് തുടർന്നതെന്നും സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി.വേണുഗോപാൽ എം.പി

Published

on

തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച പല കേസ്സുകളിലും അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നിയമ രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Continue Reading

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured