Kollam
പാരാമെഡിക്കൽ സ്ഥാപനങ്ങളെയും മെഡിക്കൽ ടെക്നീഷ്യന്മാരെയും സർക്കാർ സംരക്ഷിക്കണം: അഡ്വ. പി ജർമിയാസ്

കൊല്ലം: പാരാമെഡിക്കൽ സ്ഥാപനങ്ങളും മെഡിക്കൽ ടെക്നീഷ്യന്മാരും സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് പറഞ്ഞു, പാരാ മെഡിക്കൽ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റ് ഡിഎംഒ ഓഫീസിനു മുമ്പിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജർമിയാസ്. സാധാരണക്കാരുടെ ആശ്രയമായ സ്വകാര്യ ലബോറട്ടറികളും ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്ഥല വിസ്തീർണ്ണം വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരുടെ യോഗ്യത സ്ഥാപനങ്ങളിൽ ഒരു ദിവസം ചെയ്യാൻ കഴിയുന്ന ടെസ്റ്റുകളുടെ എണ്ണം രജിസ്ട്രേഷൻ സംബന്ധമായ പ്രതിസന്ധികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരവ് ഉണ്ടാകണമെന്നും കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അരലക്ഷം ലാബ് ടെക്നീഷ്യന്മാരും 7000 പാര മെഡിക്കൽ സ്ഥാപനങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എസ് വിജയൻ പിള്ള പറഞ്ഞു.
കൊല്ലം കളക്ടറേറ്റിനു മുമ്പിൽ നടന്ന സമ്മേളനത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബിജോയ് വി തോമസ് അധ്യക്ഷത വഹിച്ചു. കെ പി എം ടി എ ജില്ലാ പ്രസിഡൻറ് ജയകൃഷ്ണൻ, കെ ചന്ദ്രകുമാർ ,ശിഹാബുദ്ദീൻ, അബ്ദുൾ സത്താർ ,രാകേഷ് രാജ് ,മഞ്ജു സുനിൽ ,ടിവി ജോസഫ് ,ചിത്ര സുനിൽ, രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.
Kerala
കൊല്ലത്ത് ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയില്‍. 59കാരനായ വാമനപുരം സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമേല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് കേസ്.
2024 ഡിസംബര്‍ 24നായിരുന്നു പ്രസാദ് മോഷണം നടത്തിയത്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രതി കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണം കവര്‍ന്നെടുക്കുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് 40,000 ത്തില്‍ അധികം രൂപ നഷ്ടപ്പെട്ടു എന്നാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ പ്രസാദ് മറ്റൊരു കേസില്‍ വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായി. ചടയമംഗലം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നിലമേല്‍ ക്ഷേത്രത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. വിവിധ ഇടങ്ങളില്‍ പകല്‍ സമയങ്ങളില്‍ കറങ്ങി നടക്കുകയും രാത്രിയില്‍ ക്ഷേത്രങ്ങളും വീടുകളും കയറി മോഷണം നടത്തുന്നതും ആണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.
Kerala
ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍

കൊല്ലം:കടല്‍ മണല്‍ ഖനന പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ നടത്തും.മത്സ്യ തൊഴിലാളികള്‍ക്കൊപ്പം വിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലില്‍ പങ്കെടുക്കും.17 ന് കൊല്ലത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും.മാര്‍ച്ച് 5 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.
കടലില്‍ നിന്ന് മണല്‍ വാരാന്‍ വന്നാല്‍ കായികമായി നേരിടാനും തയ്യാറെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി.കടലില്‍ ഖനനം നടത്താന്‍ അനുവദിക്കില്ല.കരിനിയമം പിന്‍വലിക്കണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി.
Kerala
കൊല്ലം ചിതറയിൽ യുവതിക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം ചിതറ കല്ലുവെട്ടാന്‍കുഴിയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതി. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍നിന്നു വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രശ്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍ വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ് കവിതയുടെ ജീവന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ആളുകള്‍ ഓടിക്കൂടുമെന്ന് മനസിലാക്കിയ ബിജു സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ ഉപദ്രവിക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇയാള്‍ ആസിഡ് അടങ്ങിയ കുപ്പിയുമായി അവരുടെ താമസസ്ഥലത്ത് എത്തിയതെന്നു പറയുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram3 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login