Connect with us
48 birthday
top banner (1)

Kerala

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന് വി.ഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: മയക്ക് മരുന്ന് മാഫിയ തലസ്ഥാന നഗരിയിൽ എത്രത്തോളം ശക്തമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിമഠം കോളനിയിലെ അൻഷാദിന്റെ കൊലപാതകമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാല കരിമഠം കോളനിയിൽ ലഹരിസംഘം കൊലപ്പെടുത്തിയ അൻഷാദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ലഹരി മാഫിയ കുട്ടികളെ കണ്ണികളാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ചെറുപ്പക്കാരെ അണിനിരത്തിയ ആളായിരുന്നു അൻഷാദ്. ലഹരി മാഫിയയുടെ ഭീഷണി സംബന്ധിച്ച് പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. കിലോക്കണക്കിന് മയക്ക് മരുന്ന് എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയക്കണമെന്നാണ് പൊലീസും എക്‌സൈസും പരാതിപ്പെട്ട പ്രദേശവാസികളോട് പറയുന്നത്. അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടായ അനസ്ഥയാണ് അൻഷാദിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം നയിമസഭയിലും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ഒരു സംവിധാനവും സംസ്ഥാനത്തില്ല. രാഷ്ട്രീയ രക്ഷാകർതൃത്വം ഉള്ളതുകൊണ്ടാണ് ലഹരി സംഘങ്ങൾ നിർഭയമായി പ്രവർത്തിക്കുന്നത്.
കൊലപാതകത്തിൽ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് ഗുണ്ടാ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തുമ്പോഴും പൊലീസ് നേക്കിനിൽക്കുകയാണ്. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂർ പോയിരിക്കുകയാണ്. ലഹരി മരുന്ന് വ്യാപനം തടയുന്നതിന് പകരം എക്‌സൈസ് മുഴുവൻ സമയങ്ങളിലും ബോധവത്ക്കരണ ക്ലാസുകളുമായി നടക്കുന്നു. കുഞ്ഞുങ്ങളെ പോലും കൊലയ്ക്ക് കൊടുക്കുന്ന ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ലഹിരി- ഗുണ്ടാ മാഫിയകൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ; സംസ്ഥാന വ്യാപക പ്രതിഷേധം

Published

on

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉപവാസ പന്തലിലെത്തി. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഉപവാസം തുടരുന്നു. അതേസമയം, സംസ്ഥാനത്ത് ഉടനീളം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാവുകയാണ്.

Continue Reading

Kerala

കോതമംഗലത്ത് കോൺഗ്രസ് സമരപ്പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം; ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

Published

on

കോതമംഗലം: വയോധികയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തിലെ സർക്കാർ-വനം വകുപ്പ് സംവിധാനങ്ങളുടെ പാളിച്ചയിലും മൃതദേഹത്തോട് അനാദരവ് കാണിച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് നടത്തുന്ന ഉപവാസ സമരത്തിന്റെ പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം. എംഎൽഎമാരായ മാത്യു കുഴൽനാടന്റെയും എൽദോസ് കുന്നപ്പള്ളിയുടെയും നേതൃത്വത്തിൽ ഉപവാസ സമരത്തിലേക്ക് ആണ് പൊലീസ് അതിക്രമിച്ചു കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പന്തലിൽ നിന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റെന്ന സൂചന ലഭിക്കുന്നു. കോൺഗ്രസ് കോതമംഗലത്ത് നടത്തിയ പ്രതിഷേധം സർക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

Continue Reading

Idukki

ഇടുക്കി പോലീസ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പെടെ നിരവധി ഇടത് സംഘടന പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ

Published

on

ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംഘത്തിൽ നിന്നും വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ ഇടതു സംഘടനയിൽ പെട്ട പൊലീസുകാർക്കെതിരെ കേസ്. ഒരു പൊലീസുകാരന്റെ അറിവോ സമ്മതവോ ഇല്ലാതെ പൊലീസിനുള്ളിലെ ഇടത് നേതാക്കൾ കൃത്രിമമായി രേഖ ചമച്ച് വായ്പ തരപ്പെടുത്തുകയായിരുന്നുലോൺ കുടിശിഖ ആയതോടെ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തന്റെ പേരിൽ വായ്പ എടുത്തിട്ടുള്ള വിവരം അറിയുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടത് സംഘടനയിൽ പെട്ട പൊലീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. സഹകരണസംഘം പ്രസിഡന്റ് സനൽ, സെക്രട്ടറി ശശി, അജീഷ്, മീനാകുമാരി, കെ കെ ജോസ്, അഖിൽ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളവർ.

Continue Reading

Featured