മുട്ടില്‍ മരം മുറി കണ്ടുപിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാനുള്ള ശ്രമം തടയുംഃ സതീശന്‍

  • ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റിന്റെ പൂർണ്ണ രൂപം

ചോദ്യം: മുഖ്യമന്ത്രി മടക്കിയ മരം മുറി റിപ്പോർട്ട് ഇന്ന് പുറത്തുവന്നിട്ടുണ്ട്. ആ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലംകാരൻ ആണ്, ആ പേരുള്ള മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിയുടെ മണ്ഡലംകാരനാണ് എങ്ങനെയാണ് ഇത് പ്രതിപക്ഷം കാണുന്നത്?

വിഡി സതീശൻ: മൂന്നു പ്രാവിശ്യം ഈ ഉദ്യോഗസ്ഥന്റെ വിഷയം നിയമസഭയിൽ ഞാൻ തന്നെ നേരിട്ട് ഉന്നയിച്ചതാണ്. മുട്ടിൽ മരം മുറി കേസിൽ സത്യസന്ധമായ നിലപാട് എടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥനെ ഞങ്ങൾ നിയമസഭയിൽ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് തന്നെ മരം മുറിക്കാൻ അനുയോജ്യമായ രീതിയിലായിരുന്നു. എന്നിട്ട് പോലും ഈ മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ സത്യസന്ധമായ നിലപാട് എടുത്ത ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ ഉള്ളത് കൊണ്ടാണ് ഈ കള്ളക്കച്ചവടം പിടിക്കാൻ കഴിഞ്ഞത്. ആ സത്യസന്ധമായ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥരാണ് ഈ മരം മുറി മാഫിയയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥർ. അയാൾ പരസ്യമായി അത്തരമൊരു നിലപാട്‌ എടുത്തിട്ടും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല മുഖ്യമന്ത്രി അയാളുടെ ഫയൽ മാറ്റി. ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഈ ഉദ്യോഗസ്ഥന് എതിരായി നടപടി എടുക്കണമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിന് മുൻപേ ഒരു ഫയൽ അയച്ചതാണ്. ആ ഫയലാണ് തടഞ്ഞു വെച്ച്, പതിയെ മുട്ടിലിഴഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. മുഖ്യമന്ത്രി, അയാളുടേത് ഒരു സാധാരണ ട്രാൻസ്ഫർ എന്ന നിലയിൽ, പണിഷ്മെന്റ് ട്രാൻസ്ഫർ പോലും അല്ലാതെ സാധാരണ ഗതിയിലുള്ള ഒരു ട്രാൻസ്ഫറിന്റെ ഭാഗമായി മാത്രം ഒതുക്കി തീർത്തു. സ്വന്തം വകുപ്പിലെ വനം സംരക്ഷിക്കുക അല്ലെങ്കിൽ മരം സംരക്ഷിക്കുവാൻ വേണ്ടി ധീരമായ നിലപാട് എടുത്ത ഉദ്യോഗസ്ഥന്മാരെ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കുള്ള ധർമ്മടം ബന്ധം എന്നാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയ്ക്ക് ഇതിൽ നേരിട്ട് ബന്ധമുണ്ടെന്ന് വളരെ വ്യക്തമാവുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. അത്കൊണ്ട് ഈ കേസിലെ ധർമ്മടം ബന്ധം എന്താണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം.

ചോദ്യം : മുട്ടിൽ മരം മുറിയിൽ ഏറ്റവും വിശദമായ ഒരു റിപ്പോർട്ട് തന്നെയാണ് രാജേഷ് രവീന്ദ്രൻ കൊടുത്തത്, മുഖ്യമന്ത്രി അത് മടക്കുകയും ചെയ്തു ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ചെയ്യാൻ കഴിയുന്നത് എന്താണ്?

വിഡി സതീശൻ: ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. അതുമായി ബന്ധപ്പെട്ടും മരം മുറി കേസുമായും ബന്ധപ്പെട്ട് നിയമപോരാട്ടങ്ങളെ കുറിച്ച് ഞങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഗവർണമെന്റ് ഇതിനെതിരെ ശരിയായ നടപടി എടുക്കുന്നില്ല, പകരം നിരപരാധികളായ കർഷകർക്ക് എതിരായി ആദിവാസികൾക്ക് എതിരായി കൊടുത്തിരിക്കുന്ന കള്ളക്കേസുകൾ ഇതെല്ലാം ഞങ്ങൾ നിയമസഭയിൽ കൊണ്ടുവരും. ആദിവാസികളെ കബളിപ്പിച്ചു കൊണ്ടാണ് ഈ മരം മുറിച്ചത്. അതിനാൽ അവർക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കണം എന്ന നിലപാട് നിയമസഭയിൽ മുന്നോട്ട് വെയ്ക്കും. കുറ്റവാളികളെ അറസ്റ് ചെയ്യാതെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയപ്പോളാണ് ഞങ്ങൾ ഈ വിഷയം നിയമസഭയിൽ കൊണ്ടു വന്നത്. അവർ അവസാനം അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കേസുകൾ കൂടി പിൻവലിക്കണം, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് എതിരായി നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ നടപടികൾ സ്വീകരിക്കും.

ചോദ്യം: നിലവിൽ സർക്കാർ തന്നെ മുന്നിട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നു, എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് മടക്കുന്നു. എത്രത്തോളം ഫലവത്താവും ഇത്?

വിഡി സതീശൻ: അതുകൊണ്ടാണ് ഞങ്ങൾ അന്വേഷണം തൃപ്തികരമായ രീതിയിൽ അല്ല പോകുന്നതെന്ന് പറയുന്നത്. യഥാർത്ഥത്തിൽ ആദിവാസികളെ കബളിപ്പിച്ചതിനെതിരെ SC/ST Atrocities act പ്രകാരം കേസ് എടുക്കേണ്ടതാണ് പക്ഷേ അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി വളരെ ബുദ്ധിപൂർവം മുൻകൂറായി ആദിവാസികൾക്ക് എതിരെ തന്നെ കേസെടുതത്തിരിക്കുകയാണ്. നികണ്ടു നോകി നിയമോപദേശം നൽകുന്ന ഈ കാലഘട്ടത്തിൽ സർക്കാർ ചോദിച്ചു വാങ്ങുന്ന നിയമോപദേശങ്ങൾ യഥാർത്ഥ പ്രതികളെയും കുറ്റവാളികളെയും രക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഉപദേശങ്ങൾ ആണ്. അതിനാൽ ജനങ്ങളെയും മരത്തെയും ഒക്കെ സംരക്ഷിക്കാൻ പ്രതിപക്ഷമായ ഞങ്ങൾക്ക് നിയംനടപടികൾ സ്വീകരിക്കേണ്ടി വരും.

Related posts

Leave a Comment