ശിശു മരണങ്ങൾക്ക് കുറ്റക്കാർ സർക്കാർ: ആനന്ദ് കണ്ണശ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണങ്ങൾക്ക് സംസ്ഥാന സർക്കാരാണ് കുറ്റക്കാരെന്ന് ജവഹർ ബാലമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ കുറ്റപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിൽ മരിച്ചത് മൂന്ന് നവജാത ശിശുക്കളാണ്. ഒരു വർഷത്തിനിടെ പത്ത് ശിശു മരണങ്ങളും. എന്നിട്ടും സർക്കാർ നിഷ്ക്രിയമാണെന്നും ആനന്ദ് കണ്ണശ ചൂണ്ടിക്കാട്ടി. വനിതാ – ശിശു വികസന വകുപ്പും ആരോ​ഗ്യ വകുപ്പും മുഖ്യമന്ത്രിയുമാണ് ഇവിടെ കുറ്റക്കാർ. ഒരു ചെറു ​ഗ്രാമത്തിലെ കുട്ടികളുടെ പോലും ആരോ​ഗ്യവും ക്ഷേമവും ഉറപ്പാക്കാനാകാത്ത സർക്കാർ വെറും വാചക കസർത്തിലൂടെ നിലനിന്നു പോകുകയാണ്. വാചകമടി അവസാനിപ്പിച്ച് ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് ശിശു ക്ഷേമത്തിനായി നടപ്പാക്കേണ്ടത്. അട്ടപ്പാടി മേഖലക്ക് മാത്രമായും കേരളത്തിന് പൊതുവായും ശിശു ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിശു ക്ഷേമത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഉദ്യോ​ഗസ്ഥർ അട്ടിമറിക്കുന്നു എന്ന ആരോപണവും ശക്തമാണ്. ഇതിന് പരിഹാരമായി ശിശു ക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തകരെ ഉൾപ്പെടുത്തി കർമ്മ സമിതികൾ രൂപീകരിക്കണമെന്നും ആനന്ദ് കണ്ണശ ആവശ്യപ്പെട്ടു.

Related posts

Leave a Comment