Connect with us
head

Featured

അദാനിക്കു വേണ്ടി സർക്കാർ എന്തും ചെയ്യുമെന്ന അവസ്ഥയിലെത്തി: വി.ഡി. സതീശൻ

Avatar

Published

on

ആർച്ച് ബിഷപ്പിനെതിരെ കേസെടുത്ത പൊലീസ് സി.പി.എം സമരത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോ?

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടർന്നാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആർച്ച് ബിഷപ്പിനും വൈദികർക്കും എതിരെ കേസെടുത്ത പൊലീസ് സിപിഎം പ്രവർത്തകർ സമരം ചെയ്താൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാൻ തയാറാകുമോ എന്നു സതീശൻ ചോദിച്ചു. അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സർക്കാർ നിലനിൽപ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. സമരത്തെ വർഗീയവത്ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സർക്കാരും സി.പി.എമ്മും തുടക്കം മുതൽക്കെ പയറ്റിയത്. ഇതിന്റെ ഭാഗമായി സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടതാണ്. അദാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരെ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിന് പിന്നിൽ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സഖ്യത്തിലേർപ്പെട്ട രണ്ടു കൂട്ടരും എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി സമരസമിതിയുമായി ചർച്ച് ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. തുറമുഖ പദ്ധതി നടപ്പാക്കുമ്പോൾ തീരശോഷണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് മുൻകൂട്ടിക്കണ്ട് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്ന് നിയമസഭയിലും പുറത്തും നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന് പകരം കാലങ്ങളായി സിമന്റ് ഗോഡൗണിൽ കിടക്കുന്ന വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ അദാനിക്കൊപ്പം ചേർന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സർക്കാർ കോർപറേറ്റുകൾക്ക് വഴങ്ങി ജനകീയ പ്രശ്‌നങ്ങളും സമര ങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വിഴിഞ്ഞം സമരത്തിന് യുഡിഎഫ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ ഇനിയും തുടരുമെന്നും സതീശൻ പറഞ്ഞു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കൂപമണ്ഡൂകങ്ങൾ ചരിത്രം ആവർത്തിക്കുമ്പോൾ

Published

on

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ട് വിഭാഗമേ ഉണ്ടായിട്ടുള്ളൂ മതേതര ഇന്ത്യക്കൊപ്പം നിൽക്കുന്നവരും അതിനെ എതിർക്കുന്നവരും. ആർഎസ്എസും സംഘപരിവാറും സ്വാതന്ത്രസമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷുകാർക്കൊപ്പം നിന്നപ്പോൾ അതേ പാത തന്നെയാണ് സിപിഎമ്മിന്റെ മുൻഗാമികളും സ്വീകരിച്ചിരുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1942ലെ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്ത സിപിഎമ്മിന്റെ പൂർവികർ തന്നെയാണ് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നേദിവസം കരിദിനം ആചരിക്കുകയും ആപത്ത് 15 എന്ന് പറഞ്ഞ് പരിഹസിച്ചതും. ഏഴുപതിറ്റാണ്ടിനിപ്പുറവും ഇക്കൂട്ടരുടെ നിലപാടുകളിൽ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് ഭാരത് ജോഡോ യാത്രയിലും തുറന്നുകാട്ടുന്നത്.

ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 7ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രയെ തുടക്കം മുതൽ ഒടുക്കം വരെ വിമർശിച്ചതും പരിഹസിച്ചതും സംഘപരിവാറും കേരളത്തിലെ സിപിഎമ്മുമായിരുന്നു. രാഹുൽ ഗാന്ധി ധരിച്ച ടീഷർട്ടിലും കാലിലെ ഷൂസിലുമായിരുന്നു ബിജെപിയുടെ നോട്ടമെങ്കിൽ കിടന്നുറങ്ങിയിരുന്ന കണ്ടൈനുകളിലായിരുന്നു സിപിഎമ്മിന്റെ കണ്ണ്. കണ്ടെയ്നർ ജാഥ എന്നുവരെ വിളിച്ച് കേരളത്തിലെ സിപിഎം നേതാക്കൾ രാഹുൽ ഗാന്ധിയെയും യാത്രയെയും പരിഹസിച്ചു. പരിഹാസങ്ങളെ വകഞ്ഞുമാറ്റിയും ജനലക്ഷങ്ങളെ ചേർത്തുപിടിച്ചും ഇന്ത്യൻ ഹൃദയ ഭൂമിയിലൂടെ നടന്ന് രാഹുൽഗാന്ധി ഇന്ന് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു. യാത്രയെ തുടക്കത്തിൽ വിമർശിച്ചിരുന്നവർ ഇപ്പോൾ മൗനത്തിലാണ് രാഹുൽ ഗാന്ധിയുടെ ജനപിന്തുണ അവരെ അലോസരപ്പെടുത്തുന്നു എന്നത് വ്യക്തമാണ്.

Advertisement
head

സംഘപരിവാറിന്റെ കൈകളിൽ നിന്നും ഭാരതത്തെ തിരികെ പിടിക്കാൻ പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നിൽക്കുമ്പോൾ സിപിഎം, ബിജെപിക്കും ആർഎസ്എസിനും ഒപ്പം നിൽക്കുകയാണ് ചെയ്യുന്നത്. ബിജെപി ആർഎസ്എസ് വിരുദ്ധത വലിയ വായിൽ പ്രസംഗിക്കുമെങ്കിലും പ്രതിസന്ധിയുടെ കാലങ്ങളിൽ ബിജെപിക്ക് എന്നും ഒരു കൈ സഹായം നൽകിയിട്ടുള്ളവരാണ് സിപിഎം എന്നതാണ് ചരിത്ര യാഥാർത്ഥ്യം. രണ്ട് അംഗങ്ങളുമായി ഇന്ത്യൻ പാർലമെന്റിലെ മൂലയ്ക്കിരുന്ന ബിജെപിയുമായി സഖ്യമുണ്ടാക്കി അവരെ കൈപിടിച്ചുയർത്തി ഇന്ത്യയുടെ ഭരണ ചക്രത്തിൽ എത്തിക്കുന്നതിന് വഴിമരുന്നിട്ട അതേ സിപിഎം തന്നെയാണ് ഇന്നും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറഞ്ഞ് ബിജെപിയോട് വിധേയത്വം കാണിക്കുന്നത്.

2021ൽ മാത്രം ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ച ( ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അംഗീകരിക്കാതിരുന്ന സിപിഎം, ആദ്യമായി അവരുടെ പാർട്ടി ഓഫീസുകളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു തുടങ്ങിയത് 2021 മുതലാണ്) ഈ കൂപമണ്ഡൂകങ്ങൾക്ക് ഭാരത് ജോഡോ യാത്രയെ തിരിച്ചറിയാൻ എത്രയെത്ര സംവത്സരങ്ങൾ വേണ്ടിവരുമെന്ന് കാത്തിരുന്നു കാണാം.

Advertisement
head
Continue Reading

Featured

ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

Published

on

  • മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്

ശ്രീന​ഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീന​ഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പതാക ഉയർത്തി.

Advertisement
head
Continue Reading

Editorial

കണ്ടെത്താം, യോജിപ്പിന്റെ സാധ്യതകള്‍- ബിനോയ് വിശ്വം എഴുതുന്നു

Published

on

ഇന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗവും പാര്‍ലമെന്റംഗവുമായ ബിനോയ് വിശ്വം എഴുതുന്നു..

ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോകുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ രാജ്യത്തിന്റെ എല്ലാ വിലപ്പെട്ട മൂല്യങ്ങളും ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. വെല്ലുവിളിക്കുന്നത് അധികാരം കൈയാളുന്ന ഭരണകൂടം തന്നെയാണ്. ആ ഭരണകൂടം വര്‍ഗീയ സംഘടനയായ ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ഭരണകൂടമാണ്. വാസ്തവത്തില്‍ ബിജെപി ആര്‍എസ്എസിന്റെ രാഷ്ട്രീയ കളിപ്പാവ മാത്രമാണ്. ആര്‍എസ്എസ് ഹിറ്റ്‌ലര്‍ ഫാസിസ്റ്റ് സമീപനങ്ങളുടെ ഇന്ത്യന്‍ പതിപ്പാണ്. ഹിറ്റ്‌ലറുടെ രാഷ്ട്രസങ്കല്പമാണ് ആര്‍എസ്എസ് ഇന്ത്യയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് ആര്‍എസ്എസിന്റെ ആശയഗുരുവായ ഗോള്‍വാര്‍ക്കര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ജര്‍മ്മനിയുടെ പാഠങ്ങളില്‍ നിന്ന് ഹിന്ദുസ്ഥാന് വിലപ്പെട്ട പല പാഠങ്ങളും എടുക്കാനുണ്ടെന്നാണ്. ഗോള്‍വാര്‍ക്കര്‍ വാഴ്ത്തിപ്പറഞ്ഞ ജര്‍മ്മനി ഹിറ്റ്‌ലര്‍ കൊടികുത്തിവാണ ജര്‍മ്മനിയാണ്. മനുഷ്യാവകാശങ്ങളെയും ജനാധിപത്യമൂല്യങ്ങളേയും ജനങ്ങളുടെ ജീവിതാവകാശങ്ങളേയും ന്യൂനപക്ഷങ്ങളുടെ ഏറ്റവും പ്രാഥമികമായിട്ടുള്ള സമസ്താവകാശങ്ങളേയും തൊഴിലാളിവര്‍ഗത്തിന്റെ എല്ലാ താല്‍പര്യങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് തന്നിഷ്ടം ഏറ്റവും ക്രൂരമായി നടപ്പിലാക്കാന്‍ ശ്രമിച്ച ഹിറ്റ്‌ലര്‍ ഭരണത്തെ നോക്കി ആവേശം പൂണ്ടാണ് ഗോള്‍വാര്‍ക്കര്‍ ‘ബഞ്ച് ഓഫ് തോട്‌സി’ല്‍ (വിചാരധാരയില്‍) എഴുതിയത്. ജര്‍മ്മനിയിലേക്കു നോക്കൂ, വംശാഭിമാനം അതിന്റെ ഉത്തുംഗാവസ്ഥ പ്രാപിച്ച മാതൃകാഭൂമിയാണ് ജര്‍മ്മനിയെന്നാണ് അദ്ദേഹം എഴുതിയത്.. മാതൃകാഭൂമി. എന്തിന്റെ..? വംശാധിപത്യം അതിന്റെ ഉത്തുംഗാവസ്ഥയിലെത്തിയതിന്റെ. അങ്ങനെയൊന്നിനെപ്പറ്റിയാണ് അവര്‍ ഇപ്പോഴും ചിന്തിക്കുന്നത്. ആ ഹിറ്റ്‌ലറുടെ, മുസോളിനിയുടെ രാഷ്ട്രീയചിന്തകളുടെ, ആശയസമീപനങ്ങളുടെ അച്ചില്‍ വാര്‍ത്ത ഇന്ത്യന്‍ പ്രതിരൂപമാണ് വാസ്തവത്തില്‍ ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ലക്ഷ്യം ഇവിടെ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തില്‍ എന്താണ് ന്യൂനപക്ഷങ്ങളുടെ പദവി എന്ന ചോദ്യമുണ്ടായിട്ടുണ്ട്. ആ ചോദ്യത്തിന് ഗോള്‍വാര്‍ക്കര്‍ പറയുന്നതിങ്ങനെയാണ്. ‘ന്യൂനപക്ഷങ്ങള്‍ തെല്ലും ഭയപ്പെടേണ്ട, രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്‌കാരവും അംഗീകരിച്ചു കൊണ്ട് ജീവിച്ചാല്‍ അവര്‍ക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം’. അതാണ് അവസ്ഥ. പൗരന്മാരായി ജീവിക്കണമെങ്കില്‍ രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്‌കാരവും അംഗീകരിക്കണം. അല്ലാത്ത പക്ഷം വോട്ടവകാശം പോലുമില്ലാതെ വിദേശികളെ പോലെ അവര്‍ക്ക് വേണമെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാം. അതാണ് ആര്‍എസ്എസ്. ആ ആര്‍എസ്എസിന്റെ കളിപ്പാവയാണ് ബിജെപി, മോദി ഗവണ്‍മെന്റ്.
നമുക്ക് അത്ഭുതം തോന്നാം, ഈ സിഎഎ, എന്‍ആര്‍സി അതൊക്കെ ഈ നയത്തിന്റെ ഭാഗമായാണ് വരുന്നത്. ഇതിനെ കുറിച്ചൊക്കെ തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഗോള്‍വാര്‍ക്കര്‍ പഠിപ്പിച്ച വിചാരധാരയിലെ അതേ ആശയങ്ങള്‍ തന്നെയാണ്. അതില്‍ പറയുന്നുണ്ട്, ആരൊക്കെയാണ് രാഷ്ട്രത്തിന്റെ ശത്രുക്കള്‍ എന്നതിനെ കുറിച്ച്. ഗോള്‍വാര്‍ക്കര്‍ മൂന്ന് അധ്യായങ്ങളിലാണ് അതേകുറിച്ച് പറയുന്നത്. ഒന്നാമത്തെ ശത്രു മുസ്ലിങ്ങള്‍, അതൊരധ്യായത്തില്‍ പറയുന്നു. രണ്ടാമത്തെ ശത്രു ക്രിസ്ത്യാനികള്‍ അതൊരധ്യായത്തില്‍ പറയുന്നു. മറ്റൊരധ്യായത്തില്‍ മൂന്നാമത്തെ ശത്രുവിനെ പറയുന്നു, അതാണ് മുഖ്യശത്രു, അത് കമ്യൂണിസ്റ്റുകാരാണ്. ഇതൊക്കെ ചരിത്രവസ്തുതയാണ്, ആര്‍ക്കും വായിക്കാം. ആര്‍എസ്എസ്, ബിജെപി വേദപുസ്തകം പോലെ കാണുന്ന വിചാരധാരയില്‍ ഈ ഭാഗമുണ്ട്. അതാര്‍ക്കും വായിക്കാം. ഇതു പക്ഷേ കടംവാങ്ങിയ ആശയമാണ്. ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫിന്റെ ഏറ്റവും ദയനീയമായ അനുകരണമാണത്. ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫ് (മൈ സ്ട്രഗിള്‍, എന്റെ പോരാട്ടം) ഇതേ കാര്യം പറയുന്നുണ്ട്. ജര്‍മ്മനിയുടെ ശത്രുക്കള്‍ ആരൊക്കെയാണെന്ന്. അദ്ദേഹം പറയുന്നു, ഒന്നാം ശത്രു ജൂതന്മാരാണ്, രണ്ടാം ശത്രു ക്രിസ്ത്യാനികളാണ്, മൂന്നാം ശത്രു കമ്യൂണിസ്റ്റുകാരാണ്. ഇതാണ് ഇവര്‍ തമ്മിലുള്ള സാമ്യം. ഈ സാമ്യം ഒരു തരം പൊക്കിള്‍ക്കൊടി ബന്ധമാണ്. അതു തിരിച്ചറിയാന്‍ പറ്റണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമായി പറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയം ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധികളുടേയും അടിയിലുള്ളത് ഫാസിസ്റ്റ് താല്‍പര്യങ്ങളാണ്. സാമ്പത്തികരംഗത്ത്, രാഷ്ട്രീയരംഗത്ത്, സാമൂഹ്യമണ്ഡലങ്ങളില്‍ എല്ലാം നടക്കുന്നത് ഞാന്‍ എണ്ണിയെണ്ണി പറയുന്നില്ല. ഏറ്റവുമൊടുവില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു, അദാനി സാമ്രാജ്യം തകര്‍ന്നു വീണു. പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കും മോദി ഗവണ്‍മെന്റ്. അദാനിയുടെ സാമ്പത്തിക സാമ്രാജ്യം കുലുങ്ങിയാല്‍ മോദിക്കറിയാം ആ കുലുക്കം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് തന്റെ രാഷ്ട്രീയമോഹങ്ങളെയാണ്. ഈ ബന്ധം, ഭരണകൂടത്തിന്റെ വര്‍ഗനയങ്ങളും ഈ പറയുന്ന സാമ്പത്തികകൊള്ളക്കാരുടെ താല്‍പര്യങ്ങളും തമ്മിലുള്ള ബന്ധമാണത്. അതിനെകുറിച്ചും ബോധ്യമുണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക്.
ഫാസിസമെന്ന വാക്ക് നമുക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് പറയാനുണ്ടാക്കിയ വാക്കല്ല. അതിനു നിയതമായൊരു രാഷ്ട്രീയ അടിത്തറയുണ്ട്, സാമൂഹിക അടിത്തറയുണ്ട്, സാമ്പത്തിക അടിത്തറയുണ്ട്. അതിന്റെ സാമ്പത്തിക അടിത്തറ ഫിനാന്‍സ് ഭീമന്മാരാണ്. വന്‍കിട കോര്‍പറേറ്റ് ചൂഷകവര്‍ഗമാണ് സാമ്പത്തിക അടിത്തറ. അതിനെയാണ് അദാനിമാരും അംബാനിമാരും പ്രതിനിധീകരിക്കുന്നത് . അവിടെയാണ് ഫാസിസത്തിന്റെ സാമ്പത്തിക അടിത്തറ. രാഷ്ട്രീയ അടിത്തറയാണ് വംശമേധാവിത്വം. അതിന്റെ ഭാഗമായാണ് ഹിറ്റ്‌ലര്‍ ആര്യന്‍ വംശമേധാവിത്വം പറഞ്ഞത്, ജൂതവിരോധം പറഞ്ഞത്. അതിന്റെ ഫലമായാണ് ട്ടാണ് ഇവിടെ ആര്‍എസ്എസും ബിജെപിയും ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞ് ബ്രാഹ്മണ്യത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നത്. സവര്‍ണ രാഷ്ട്രീയം പറയുന്നത്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയല്ല, ഹിന്ദുത്വമെന്ന ഓമനപ്പേരിന്റെ മറവില്‍ സവര്‍ണ ഹൈന്ദവ ആധിപത്യമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. അതു മറച്ചുവെക്കുന്നു. കാരണം ഹിന്ദുക്കള്‍ ഭൂരിപക്ഷം പേരും അതിന്റെ പുറത്താണ്, പക്ഷേ, വോട്ട് കൂടുതല്‍ അവര്‍ക്കാണ്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയെന്ന് പറയുമ്പോഴും ബിജെപിയെ നയിക്കുന്നത് സവര്‍ണാധിപത്യമാണ്. ബ്രാഹ്്മണ്യത്തിന്റെ താല്‍പര്യങ്ങളാണ്. അതിന്റെ സാമൂഹിക ആശയ അടിത്തറയാണ ഫാസിസ്റ്റുകളെ ഇവിടെ നയിക്കുന്നത്. അതും കടം വാങ്ങിച്ചതാണ്. ഭാരതമാതാവ്, ദേശസ്‌നേഹം, ആത്മനിര്‍ഭര്‍ ഭാരത് അഇതൊക്കെ പറയുമ്പോഴും ഇതൊന്നും ബിജെപിക്കില്ല, ഇതൊന്നും ആര്‍എസ്എസിനുമില്ല, അതൊക്കെ വെറും നാവിന്‍തുമ്പത്തേയുള്ളൂ. അവര്‍ക്കൊരു കൂറുമില്ല, ഈ നാടിനോട്. അവര്‍ വൈദേശികചിന്ത ഏറ്റുവാങ്ങി അതിന്റെ സ്വാധീനത്താല്‍ ജന്മം കൊണ്ട്, ആ സ്വാധീനത്താല്‍ വളര്‍ച്ച പ്രാപിച്ച, ആ സ്വാധീനം കൊണ്ടു തന്നെ ഇന്ന് നിലനില്‍ക്കുന്ന ആശയത്തിന്റെ പേരാണ് ആര്‍എസ്എസ്, ബിജെപി എന്നത് . അതിനെ അങ്ങനെ തന്നെ വേണം കാണാനും ചെറുക്കാനും. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ആ ഒരു പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്രയെ കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഒരു പാടു കാര്യങ്ങളില്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ട്. സാമ്പത്തികരംഗത്ത് ഇപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് അതിന്റെ നവലിബറല്‍ നയങ്ങളോട് യാത്ര പറഞ്ഞോ? രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലൊക്കെ മൂര്‍ച്ചയേറിയ ഭാഷയില്‍ കോര്‍പറേറ്റ് ആധിപത്യത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഈ കോര്‍പറേറ്റ് ആധിപത്യത്തിന്റെ മേച്ചില്‍പുറമാക്കി ഇന്ത്യയെ മാറ്റിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ തന്നെയാണെന്നത് ആര്‍ക്കും മറക്കാന്‍ പറ്റില്ല. അതെല്ലാം കോണ്‍ഗ്രസിനോടുള്ള ചോദ്യങ്ങളാണ്. അത്തരം വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോട് രാഷ്ട്രീയമായ വിമര്‍ശനങ്ങളുണ്ട്. പക്ഷേ അതിനെക്കാള്‍ പ്രധാനമാണ് രാജ്യം നേരിടുന്ന മഹാവിപത്തുകളെ തോല്‍പ്പിച്ചു കൊണ്ടുള്ള ഈ രാജ്യത്തിന്റെ മുന്നോട്ടു പോക്ക് എന്നും സിപിഐക്കറിയാം. ആ ഒരു തിരിച്ചറിവോടു കൂടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസിന്റെ കത്ത്, സിപിഐക്കെഴുതിയ കത്ത് ഞങ്ങള്‍ പരിഗണിച്ചത്. നിസാരമാക്കിയല്ല, ഞങ്ങളത് ഗൗരവമായി പരിഗണിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ നേതാവ് എന്ന നിലയില്‍ ശ്രീ രാഹുല്‍ഗാന്ധി ഒരു കത്ത് എനിക്കയച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെജി ഒരു കത്ത് ഞങ്ങളുടെ ജനറല്‍ സെക്രട്ടറി സഖാവ് രാജയ്ക്കുമയച്ചിരുന്നു. ഈ രണ്ടു കത്തുകളും ഞങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഗൗരവമായി പരിഗണിച്ചു. എന്നിട്ടാണ് ഞങ്ങള്‍ തീരുമാനിച്ചത് ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപനദിവസമായ 30ന് ഞങ്ങള്‍ രണ്ടു പേരും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി അതില്‍ പങ്കെടുക്കണം എന്ന്. ആ തീരുമാനം ശരിയാണ്. ചരിത്രത്തിന്റെ പാഠം പഠിച്ചു കൊണ്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കേണ്ട തീരുമാനമാണത്. ഫാസിസമാണ് മുഖ്യഎതിരാളിയെന്ന് ബോധ്യം വന്നു കഴിഞ്ഞാല്‍ പിന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് വേറെ ആരും പഠിപ്പിക്കേണ്ടതില്ല, അവര്‍ക്കറിയാം അതാണ് മുഖ്യ എതിരാളിയെന്നു കണ്ടാല്‍ ആ എതിരാളിയെ തോല്‍പ്പിക്കാന്‍ വേണ്ടി ബാക്കിയെല്ലാവരുമായും, യോജിക്കാവുന്ന എല്ലാവരുമായി യോജിച്ചു കൊണ്ട്, ഐക്യമുണ്ടാക്കി മുന്നോട്ടു പോയി ആ ശത്രുവിനെ പരാജയപ്പെടുത്തുകയാണ് രാഷ്ട്രീയമായ ശരിയെന്ന് ഉള്ള ആശയപരമായ വ്യക്തത സിപിഐക്കുണ്ട്. അതു കൊണ്ട് ആ തീരുമാനമെടുക്കാന്‍ സിപിഐക്ക് സാധിച്ചു.
ഇടതുപക്ഷത്തെ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തീരുമാനം ഇതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎം സഖാക്കള്‍ തിരുമാനിച്ചത് അതില്‍ പങ്കെടുക്കേണ്ട എന്നാണ്. ആ തീരുമാനം കൈക്കൊള്ളാനുള്ള സിപിഎമ്മിന്റെ അവകാശത്തെ പൂര്‍ണമായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി മാനിക്കുന്നു. ഇവിടെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു, സിപിഐ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതു കൊണ്ടും സിപിഎം ആ യാത്രയില്‍ പങ്കെടുക്കാത്തതു കൊണ്ടും സിപിഐ-സിപിഎം ബന്ധത്തില്‍ ഒരു ഉലച്ചിലും സംഭവിക്കാന്‍ പോകുന്നില്ല. ആ ബന്ധം ദൃഢമാണ്. അതിന്റെ അടിത്തറ രാഷ്ട്രീയമാണ്. അതു കൊണ്ട് അത് ഉലയില്ല. ഈ വിഷയത്തില്‍ ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞങ്ങളുടെ, സിപിഐയുടെ കാഴ്ചപ്പാടല്ല സിപിഎമ്മിനുള്ളത്. അങ്ങനെ തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനുണ്ട്. പക്ഷേ ഞാന്‍ കാണുന്നുണ്ട്, ഇതു പോലൊരു രാഷ്ട്രീയഘട്ടത്തില്‍, ബിജെപി അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ത്രിപുരയില്‍ വീണ്ടും ബിജെപിയുടെ ഭരണം വരാനുള്ള സാധ്യത ഒഴിവാക്കാന്‍ വേണ്ടി സിപിഎം ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ധാരണയില്‍ മല്‍സരിക്കാന്‍ പോവുകയാണ്. ആ ഇടതുപക്ഷ മുന്നണിയില്‍ സിപിഐയുമുണ്ട്. ആ രാഷ്ട്രീയത്തെ ഞങ്ങള്‍ ശരിക്കുമുള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. അത് ശരിയാണ് ആ രാഷ്ട്രീയം. പരസ്പരം കലഹിച്ചു കൊണ്ട് ഒരു കാരണവശാലും ബിജെപിയുടെ വിജയത്തിന് കളമൊരുക്കലല്ല കമ്യൂണിസ്റ്റുകാര്‍, ഇടതുപക്ഷക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ട രാഷ്ട്രീയമെന്ന് തികഞ്ഞ ബോധ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇതില്‍ നിന്നു വേറിട്ട അന്തരീക്ഷമാണ് കേരളത്തില്‍. അതിനു കാരണം എല്ലാവര്‍ക്കുമറിയാം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വൈവിധ്യങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ വൈവിധ്യങ്ങളും പരിഗണിക്കുമ്പോള്‍ ആര്‍ക്കും മനസിലാകും ത്രിപുരയല്ല കേരളം. മധ്യപ്രദേശോ മഹാരാഷ്ട്രയോ മണിപ്പൂരോ അല്ല കേരളം. കേരളത്തില്‍ ഞങ്ങള്‍ വിമര്‍ശിക്കുന്നു, ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധസമരത്തിന്റെ പ്രാധാന്യത്തെ പോലും വിസ്മരിച്ചു കൊണ്ട് കോണ്‍ഗ്രസ് പലപ്പോഴും ലെഫ്റ്റിനെ, ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. അത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്. അതു കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനോട് സിപിഐക്കും സിപിഎമ്മിനും എല്‍ഡിഎഫിനാകെയുമുള്ള രാഷ്ട്രീയമായ സമരങ്ങള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യയുടെ പൊതുരാഷ്ട്രീയത്തിന്റെ മുന്നോട്ടു പോക്കില്‍ സാധ്യമായ എല്ലാ തലങ്ങളിലും ബിജെപി മുഖ്യവിപത്തായ എല്ലാ സ്ഥലങ്ങളിലും ആ മുഖ്യആപത്തിനെ പരാജയപ്പെടുത്താനും പിടിച്ചുകെട്ടാനും വേണ്ടി കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര, ജനാധിപത്യ, ഇടതുപക്ഷശക്തികളുമായുള്ള സഖ്യം എന്ന കാഴ്ചപ്പാടാണ് സിപിഐക്കുള്ളത്. ഈ രാഷ്ട്രീയകാഴ്ചപ്പാട് ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടു വെച്ചത് സിപിഐയാണ്. ഇന്ന് ആ രാഷ്ട്രീയത്തെ മതന്യൂനപക്ഷചേരിയിലെ മിക്കവാറും എല്ലാ പാര്‍ട്ടികളും ഏറിയും കുറഞ്ഞും പിന്താങ്ങുന്നുമുണ്ട്. ഇതാണ് സിപിഐ നിലപാടിന്റെ അടിസ്ഥാനം.
ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോഴുള്ള ആശയങ്ങളല്ല ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതിനെക്കാള്‍ വ്യക്തത വരുത്തിക്കൊണ്ട്, തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിക്കൊണ്ട് കേരളത്തില്‍ പറയാന്‍ ശ്രമിച്ച ഇടതുപക്ഷവിരുദ്ധനിലപാടിന്റെ ഭാഷയും സ്വഭാവവും മാറ്റിക്കൊണ്ട് അനുഭവത്തിന്റെ കൂടി പാഠമുള്‍ക്കൊണ്ടായിരിക്കാം ജനങ്ങളെ അടുത്തറിഞ്ഞപ്പോള്‍ ഉള്‍ക്കൊണ്ട് സത്യങ്ങളെ മാനിച്ചായിരിക്കാം കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍, പ്രത്യേകിച്ച് ശ്രീ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഒരു മാറ്റമുണ്ടായിട്ടുണ്ട്. ആ മാറ്റം നല്ല മാറ്റമാണ്. ഞങ്ങള്‍ അതെല്ലാം പരിഗണിക്കുന്നുണ്ട്. രാഹുല്‍ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ച്ചയായിട്ടും ബിജെപിയും അവരുടെ കൂട്ടുകാരും അവഹേളിച്ചതു പോലെ വെറും പപ്പുവല്ല, അദ്ദേഹം രാഷ്ട്രീയത്തിന്റെ ഗതിയെ കുറിച്ച് ചിന്തിക്കുന്ന, അഗാധമായി പഠിക്കാന്‍ ശ്രമിക്കുന്ന, ജനങ്ങളിലേക്ക് തന്റെ കാഴ്ചപ്പാട് എത്തിക്കാന്‍ ശ്രമിക്കുന്ന അതിനു വേണ്ടി സമീപകാല ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ദേശീയ പദയാത്ര കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, അതിനു വേണ്ടി മുന്‍കൈയെടുത്ത നേതാവായി തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യ കാണുന്നുണ്ട്. അതു ഞങ്ങള്‍ കാണാതിരിക്കുന്നില്ല.
വിയോജിപ്പുകളെല്ലാം ഒരു ഭാഗത്തുണ്ട്. പക്ഷേ ഈ രാഷ്ട്രീയമുഹൂര്‍ത്തം വിയോജിപ്പുകള്‍ക്ക് ഊന്നല്‍ കൊടുക്കേണ്ടതല്ല, മറിച്ച് യോജിപ്പിന്റെ സാധ്യതകളെ കണ്ടെത്താനും അതിന്റെ ശക്തി കരുത്തുള്ളതാക്കി മാറ്റാനുമുള്ള ഘട്ടമാണ്. അതിനുള്ള താല്‍പര്യങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചകള്‍ക്കും സിപിഐ ഒരുക്കമായിരിക്കും. സിപിഐ നിലപാട് തെറ്റാണെന്ന് അഭിപ്രായമുള്ളവര്‍ക്ക് അതു തെറ്റാണെന്ന് വാദിക്കാന്‍ അവകാശമുണ്ട്. ഇതിലെ ശരികളെ പറ്റി ആരോടും സംവദിക്കാന്‍ സിപിഐ ഒരുക്കമായിരിക്കും. അത്തരം ചര്‍ച്ചകളും സംവാദങ്ങളും വിലക്കപ്പെടേണ്ടതല്ല. സംവാദങ്ങളെ ഭയപ്പെടുന്നവര്‍ ആര്‍എസ്എസും ബിജെപിയുമാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംവാദങ്ങളെ ഭയപ്പെടുന്നില്ല. അതുകൊണ്ട് സംവാദങ്ങളുണ്ടാകട്ടെ, ആ സംവാദങ്ങളിലൂടെ സത്യം കൂടുതല്‍ മിഴിവോടെ വ്യക്തമാക്കപ്പെടട്ടെ. ആ സത്യത്തിന്റെ പാതയില്‍ ജനങ്ങള്‍ക്കു വേണ്ടിയും നാടിനു വേണ്ടിയും ഈ നാടിന്റെ എല്ലാതരം ഉത്തമതാല്‍പര്യങ്ങളേയും ഇന്ന് പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ തത്വങ്ങളേയും ആദര്‍ശങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സന്ദര്‍ഭമാണിത്. ആ മുന്നോട്ടു പോക്കില്‍ സ്വന്തം പങ്കു നിറവേറ്റുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകും.
കണ്ടെത്താം,
യോജിപ്പിന്റെ സാധ്യതകള്‍

Advertisement
head

ഇന്ന് ഭാരത് ജോഡോ
യാത്രയുടെ സമാപന
പരിപാടിയില്‍ പങ്കെടുക്കുന്ന സിപിഐ ദേശീയ
സെക്രട്ടറിയേറ്റംഗവും
പാര്‍ലമെന്റംഗവുമായ ബിനോയ് വിശ്വം
എഴുതുന്നു..