കോവിഡ് പ്രതിരോധം സര്‍ക്കാര്‍ അട്ടിമറിച്ചുഃ വി.ഡി. സതീശന്‍

കൊച്ചിഃ സംസ്ഥാനത്തെ കോവിഡ് പ്രതിരോധം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. വീടുകളില്‍ നിന്നാണ് കോവിഡ് വ്യാപനം കൂടുന്നതെന്നാണു ആരോഗ്യമന്ത്രി പറയുന്നത്. ഇതൊരു പുതിയ കണ്ടുപിടിത്തമായി മന്ത്രിയുടെ വിദഗ്ധ സമിതിയും പറയുന്നു.

കോവിഡ് രോഗം കൂടിയപ്പോൾ മന്ത്രിയെയും മുഖ്യമന്ത്രിയെയും കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കോവിഡ് മരണ കണക്ക് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്വി.TPR കൂടുമ്പോഴും കേരളം ഗംഭീരമാണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും റോളില്ലാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥർ ചെയ്യുന്നത് മാത്രമാണു നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, ഒന്നും രണ്ടും മുറികള്‍ മാത്രമുള്ള തീരെ ചെറിയ വീടുകളില്‍ താമസിക്കുന്നവരാണു മഹാഭൂരിപക്ഷം മലയാളികളും. അവിടെയെല്ലാം അഞ്ചും ആറും പേരുണ്ട്. ഇവരില്‍ ഒരാള്‍ക്കു രോഗം പിടിപെട്ടാല്‍ എല്ലാവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കട്ടിയാണു കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കണമെന്നു പ്രതിപക്ഷം സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം തുറന്ന സിഎഫ്എല്‍ടിസികള്‍ പോലും സര്‍ക്കാര്‍ അടച്ചുപൂട്ടി. കൂടുതല്‍ ആളുകളെ ഒരുമിച്ച് താമസിക്കാന്‍ സാഹചര്യം സൃഷ്ടിച്ചതും ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാക്കിയതുമാണ് കേരളത്തില്‍ കോവിഡ് ഇത്രയധികം ഉയരാന്‍ കാരണം. സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടിന്‍റെ ഫലമാണിതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കോണ്ടാക്റ്റ് ട്രെയ്സിംഗ് സമ്പ്രദായവും അട്ടിമറിക്കപ്പെട്ടു. രോഗം വന്ന ഒരാള്‍ക്കു പരമാവധി ഇരുപതു പേരുമായി അടുത്ത സമ്പര്‍ക്കമുണ്ടാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് രോഗിയുമായി അടുത്ത ബന്ധമുള്ള 20 പേരെയെങ്കിലും നിരീക്ഷിച്ച് രോഗപ്രതിരോധ നടപടി സ്വീകരിക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശം. എന്നാല്‍ കേരളത്തിലിത് 1:1.5 എന്ന അനുപാതത്തിലാണ്. ഇതിലും കുറഞ്ഞ നിരക്കിലാണ് പല സ്ഥലങ്ങളിലെയും നിരീക്ഷണം. ഇതും രോഗവ്യാപനം ഉയരുന്നതിനു കാരണമായെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതെല്ലാം മറച്ചുവച്ചാണു മുഖ്യമന്ത്രി കോവിഡ് പ്രതിരോധത്തെക്കുറിച്ചു വാചാലനാകുന്നത്. സ്ഥിതിഗതികളെ വസ്തുതാപരമായി വിലയിരുത്തി മുന്‍കരുതലുകളും തുടര്‍നടപടികളും സ്വീകരിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment