സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളാക്കിമാറ്റിഃ ഡോ. ശൂരനാട് രാജശേഖരന്‍

തൃശൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ പ്രമുഖ സഹകരണ സംഘങ്ങളെ വായ്പാ തട്ടിപ്പുകളുടെയും കള്ളപ്പണം വെളുപ്പിക്കലിന്‍റെയും കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് കേരള സഹകരണ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. ഗ്രമീണ മേഖലയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ സ്ഥാപിച്ച രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതിക്കു മറപിടിക്കാനുള്ള സഹകരണമാക്കി മാറ്റിയെന്നും രാജശേഖരന്‍ കുറ്റപ്പെടുത്തി.

ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 23ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയത് ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാരാണ്. അഴിമതി നടത്തുന്നവര്‍ക്ക് നിയമസംരക്ഷണം നല്‍കുന്ന നാണംകെട്ട നിയമങ്ങളാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള സര്‍ക്കാരുകള്‍ ചെയ്യുന്നത്. “നീ എന്‍റെ മുതുക് ചൊറിഞ്ഞു തരുക, നിന്‍റെ മുതുക് ഞാനും ചൊറിയാം” എന്നാണ് സര്‍ക്കാരിന്‍റെ ഭഗത്തു നിന്നുള്ള അഴിമതിസഹകരണം. ഭരണപക്ഷത്തുള്ളവര്‍ക്ക് മാത്രമല്ല, പ്രതിപക്ഷത്തുള്ളവര്‍ അഴിമതി നടത്തിയാലും സര്‍ക്കാര്‍ സഹകരിക്കുമെന്നതാണു പുതിയ രീതി.

 മുന്നൂറു കോടി രൂപയുടെ വായ്പാതട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് മാതൃക സംസ്ഥാനത്തെല്ലായിടത്തും പരീക്ഷിക്കുകയാണ് സര്‍ക്കാരെന്നും ഇതിനെതിരേ ജീവനക്കാര്‍ ജാഗരൂകരാകണമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു. ജീവനക്കാരെ വിശ്വസിച്ചാണ് സാധാരണ നിക്ഷേപകര്‍ തങ്ങളുടെ സമ്പാദ്യം സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. അവര്‍ ആവശ്യപ്പെടുമ്പോള്‍ അതു മടക്കി നല്‍കാനുള്ള ഉത്തരവാദിത്വവും ജീവനക്കാര്‍ക്കുണ്ടെന്നും രാജശേഖരന്‍ ഓര്‍മിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റും ഡിസിസി പ്രസിഡന്‍റുമായ ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെ ഡിസിസി പ്രസിഡന്‍റു കൂടിയായ ജോസ് വള്ളൂരിനെ ആദരിക്കുന്ന ചടങ്ങ് ടി.എന്‍. പ്രതാപന്‍ എംപിഉദ്ഘാടനം ചെയ്തു.  കേരള ബാങ്ക് വൈസ് ചെയര്‍ര്‍മാന്‍ എ.കെ. കണ്ണന്‍ എന്‍ഡോവ്മെന്‍റുകള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് എം.കെ. അബ്ദുള്‍ സലാം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സജിന്‍ ജി. ജോര്‍ജ് സ്വാഗതം ആശംസിച്ചു.

Related posts

Leave a Comment