Connect with us
48 birthday
top banner (1)

Kerala

നിയമസഭയിലെ കൈയാങ്കളി: സിപിഐ അം​ഗങ്ങൾക്കെതിരേ സർക്കാർ കോടതിയിൽ

Avatar

Published

on

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യത്തിനെതിരേ സംസ്ഥാന സർക്കാർ കോ‌ടതിയെ നിലപാട് അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെയാണ് സർക്കാർ നിലപാട്. കേസിൽ വിചാരണ നീട്ടാനുള്ള നീക്കമാണ് മുൻ വനിതാ എംഎൽഎമാരുടെ ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തങ്ങൾക്ക് വാദിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹർജിക്കാരും കോടതിയോട് ആവശ്യപ്പെട്ടു.
സിപിഐ അം​ഗങ്ങളും മുൻ എംഎൽഎമാരുമായ ബിജിമോളും ​ഗീതാ ​ഗോപിയുമാണ് ഹർജി നൽകിയത്. കേസിനാധാരമായ പ്രശ്നം നടക്കുമ്പോൾ പ്രതിപക്ഷത്തായിരുന്നു ബിജിമോളും ഗീതാ ഗോപിയും. ഇവരുടെ ഹർജിക്കെതിരെ കെപിസിസി തടസ്സ ഹർജി നൽകി നൽകിയിട്ടുണ്ട്. ഹർജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസിയുടെ ആവശ്യം. കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് തടസ്സ ഹർജി നൽകിയത്.

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയും ആരോപിക്കുന്നുണ്ട്. എന്നാൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured