ബംഗാളിൽ ട്രെയിൻ പാളം തെറ്റി 9 മരണം; 45 പേർക്ക് പരിക്ക്

ബംഗാളിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. ജൽപായ്ഗുരി ജില്ലയിലെ മയ്നാഗുരി പട്ടണത്തിനു സമീപമാണ് ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റിയത്. 45 യാത്രക്കാർക്ക് പരിക്കേറ്റതായാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. പരിക്കേറ്റവരെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

Related posts

Leave a Comment