​ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദലിക്ക് തന്നെ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ അമൽ മുഹമ്മദിന് തന്നെ നൽകും. ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. 15,10000 രൂപക്കായിരുന്നു അമൽ മുഹമ്മദ് ഥാർ ലേലും ഉറപ്പിച്ചിരുന്നത് ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ കുറച്ച് ദിവസം മുമ്പാണ് എറണാകുളം സ്വദേശി അമൽ മുഹമ്മദ് സ്വന്തമാക്കിയത്. 15,10,000 രൂപയ്ക്കാണ് അമൽ മുഹമ്മദ് ഥാർ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ബഹ്‌റൈനിൽ ബിസിനസ്സ് ചെയ്യുകയാണ് അമൽ മുഹമ്മദ്.ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷൻ എസ്.യു.വി ഥാർ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. 2020 ഒക്ടോബറിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്.യു.വി വിപണിയിൽ അവതരിപ്പിച്ചത്.

Related posts

Leave a Comment