ഉമാ തോമാസിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് ദുബായിലെ ഗുരുവായൂർ നിയോജകമണ്ഡലം കോൺഗ്രസ് പ്രവർത്തകർ

ദുബായ്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദുബായിലെ ഗുരുവായൂർ നിയോജകമണ്ഡലം കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നാട്ടിൽ നേരിട്ട് പോയി പ്രവർത്തിച്ച തൃശ്ശൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരായ മൊയ്തുണ്ണി ആലത്തായിൽ, സാദ്ദിഖ് ചൂലൂർ എന്നിവരെ പ്രശസ്ത സിനിമാ താരം കിഷോർ എ.എം, ഫറൂഖ് കൊച്ചനൂർ, ഷാബു തോമസ്, നബീൽ ചാവക്കാട് എന്നിവർ ഉപഹാരം കൈമാറിയും, ഷാൾ അണിയിച്ചും ആദരിച്ചു. അവധിയിൽ നാട്ടിൽ നടത്തിയ സംഘടനാ പ്രവർത്തനങ്ങൾക്ക് നാസർ പുന്നയൂർ, കായിക രംഗത്തെ മികച്ച പ്രകടനങ്ങൾക്ക് അയൂബ് ചാവക്കാട് എന്നിവർക്ക് യോഗത്തിൽ പ്രത്യേകം ആദരവ് നല്കി. 
ഷാഫി അഞ്ചങ്ങാടി അധ്യക്ഷത വഹിച്ച യോഗത്തിൽ, സലീം കാദർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, അൻവർ പണിക്കവീട്ടിൽ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അനുസ്മരണം നടത്തി, മുഹ്സിൻ മുബാറക്ക് രാജീവ് ഗാന്ധി അനുസ്മരണവും ബാസിൽ വടക്കെക്കാട് കെ.എസ്.യു സ്ഥാപകധിന സന്ദേശവും കൈമാറി. ഷഫീഖ് ചാവക്കാട് സ്വാഗതവും, ശിനാസ് പുന്നയൂർക്കുളം നന്ദിയും രേഖപ്പെടുത്തി, ഷംസുദീൻ പുന്നയൂർ, യഹിയ്യ ചാവക്കാട്, സാദിഖ് ചൂലൂർ, ഫവാസ് കുട്ടംപറമ്പത്ത്, ജാഫർ ബിൻ ജമാൽ പുന്നയൂർ, സിറാസ് കൊരഞ്ഞൂർ, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

ഉമാ തോമാസിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് ഗുരുവായൂർ നിയോജകമണ്ഡലം കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ, ജൂൺ അഞ്ച് പ്രകൃതി സംരക്ഷണ പ്രതിജ്ഞ സലീം കാദർ ചൊല്ലി കൊടുക്കുന്നു.

Related posts

Leave a Comment