Connect with us
48 birthday
top banner (1)

Cinema

ഗുരുവായൂരപ്പൻ സാക്ഷി; മീരാ നന്ദന്‍ വിവാഹിതയായി

Avatar

Published

on

ഗുരുവായൂര്‍: ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്. താലികെട്ടിന്റെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങൾ മീരാനന്ദൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തിൽ എത്തുകയായിരുന്നു. അവതാരകയായി കരിയർ തുടങ്ങിയ മീര മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു. വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറി. നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് മീര.

Advertisement
inner ad

Cinema

സാമ്പത്തിക ക്രമക്കേട്; ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞു

Published

on

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആർഎം) റിലീസ് താത്കാലികമായി തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സബ് കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആർ മൂവീസ് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഓണം റിലീസായി സിനിമ സെപ്റ്റംബറിൽ റിലീസിനെത്തിക്കാനാണ് നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിന്നത്. അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ ലാലാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാരുടേതാണ്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisement
inner ad
Continue Reading

Cinema

1000 കോടി പിന്നിട്ട് ‘കല്‍ക്കി 2898’

Published

on

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ 1000 കോടി പിന്നിട്ടു. നാലാം വാരത്തിലേക്ക് കുതിക്കുന്നു. ചിത്രം മൂന്നാം വാരത്തില്‍ ഇന്ത്യയില്‍ നിന്നും മികച്ച നേട്ടം തന്നെയാണ് നേടിയത്. ചിത്രം ഇന്ത്യയില്‍ മാത്രം 600 കോടി പിന്നിട്ടുവെന്നാണ് ഏറ്റവും ഒടുവിലുള്ള വിവരം. ആദ്യവാരത്തില്‍ ചിത്രം 414. 85 കോടിയാണ് നേടിയത്.രണ്ടാം വാരത്തില്‍ ചിത്രം 128. 5 കോടി നേടി. മൂന്നാം വാരത്തില്‍ ഇത് 55. 85 കോടിയായിരുന്നു. ഇതോടെ ചിത്രം മൊത്തത്തില്‍ മൂന്ന് വാരത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ 599 കോടിയാണ് നേടിയത്. വെള്ളിയാഴ്ചയോടെ ചിത്രം 600 കോടി എന്ന നാഴികകല്ലും പിന്നിട്ടു. നേരത്തെ തന്നെ ചിത്രം ആഗോള ബോക്സോഫീസില്‍ 1000 കോടി പിന്നിട്ടു.ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമാ നിർമ്മാതാക്കളായ വൈജയന്തി മൂവിസ് ഔദ്യോഗികമായി പറയുന്നതനുസരിച്ച് കഴിഞ്ഞ വാരം ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലെയും കളക്ഷന്‍റെ അടിസ്ഥാനത്തിൽ 1000 കോടി രൂപ പിന്നിട്ടു.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Continue Reading

Cinema

പിന്തുണയ്ക്ക് നന്ദി, എന്നാൽ അത് മറ്റൊരാൾക്ക് വേദന നൽകുന്നതാകരുത്’: ആസിഫ് അലി

Published

on

തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞ് ആസിഫ് അലി. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതിനൊപ്പം തനിക്കുനൽകുന്ന നന്ദി മറ്റൊരാളെ വേദനിപ്പിക്കുന്നത് ആകരുതെന്ന് ഓർമ്മപ്പെടുത്തി. സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ് താനെന്നും എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകുമെന്നും എന്നാൽ അത് പ്രകടിപ്പിക്കാറില്ല എന്നും ആസിഫ് അലി പറഞ്ഞു.

താനും രമേശ്‌നാരായണനും തമ്മിൽ ഒരു പ്രശ്നവുമില്ല. സാധാരണയായി മനുഷ്യസഹജമായി സംഭവിക്കുന്ന പിഴവായിരിക്കും സംഘാടകർക്ക് സംഭവിച്ചത്. എന്തെങ്കിലും മനഃപ്രയാസത്തിന്റെ പേരിലാകാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു,നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം മാപ്പ് പറയുന്ന അവസ്ഥയിൽ വരെ എത്തിയതിൽ വേദനയുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured