ഗുരുവായൂരിലെ ഥാർ അമല്‍ മുഹമ്മദലിക്ക്; ലേല തുക 15.10 ലക്ഷം രൂപ

ഗുരുവായൂർ: മഹീന്ദ്ര കമ്പനി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ കാർ 15.10 ലക്ഷം രൂപയ്ക്കു പൊതു ലേലത്തിൽ ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരൻ അമൽ മുഹമ്മദ് അലി സ്വന്തമാക്കി.

ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തിൽ ഒരാൾ മാത്രമാണു പങ്കെടുത്തത്. മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽ‌കിയതാണ് റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷൻ ഥാർ. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തിൽ അമല്‍ അടയ്ക്കേണ്ടി വരും.

Related posts

Leave a Comment