ഗുരുവായൂരില്‍ നാലമ്പല ദര്‍ശനം 16 മുതല്‍: പ്രസാദ ഊട്ടും തുടങ്ങും


ഗുരുവായൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ഡലകാലം തുടങ്ങുന്ന ഈ മാസം 16 മുതല്‍ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം നല്‍കാനും പ്രസാദ ഊട്ട് ആരംഭിക്കാനും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വെര്‍ച്വല്‍ ക്യൂ മുഖേനയാവും ക്ഷേത്രദര്‍ശനം അനുവദിക്കുക. ഇതിനായി നിലവിലുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് അതേപടി തുടരും.
മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്തര്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് നാലമ്പലത്തിലേക്ക് പ്രവേശിക്കാം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നിയമതടസ്സമില്ലെങ്കില്‍ ചോറൂണ്, തുലാഭാരം എന്നിവയും അന്നുതന്നെ തുടങ്ങും. പുലര്‍ച്ചെ 5 ന് പ്രഭാത ഭക്ഷണം മുതല്‍ പ്രസാദ ഊട്ട് പുനരാരംഭിക്കും. ക്ഷേത്രസന്നിധിയില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മണ്ഡപത്തില്‍ അനുവദിക്കുന്ന 10 പേര്‍ക്കു പുറമെ മണ്ഡപത്തിന് താഴെ 10 പേര്‍ക്കും 4 ഫോട്ടോഗ്രാഫര്‍ക്കും കൂടി അനുമതി നല്‍കാനും ഭരണസമിതി യോഗത്തില്‍ തീരുമാനമായി. 2020 മാര്‍ച്ചിലാണ് ദേവസ്വം പ്രസാദ ഊട്ട് നിര്‍ത്തിവെച്ചത്.

Related posts

Leave a Comment