Thiruvananthapuram
മാധവകവി മലയാളത്തിന്റെ ഗുരുപൗർണ്ണമി; ഡോ.ബി.വി. ശശികുമാർ

മലയിൻകിഴ് : വേദവേദാന്തസാരമായ ഭഗവദ്ഗീതയെന്ന അറിവിന്റെ മഹാസാഗരത്തെ മലയാളവാക്കുകൾ വിരളമായിരുന്ന കാലത്ത് ദാർശനിക മൂല്യം ചോരാതെ നാട്ടുശീലിൽ പാട്ടുകളാക്കി മാധവകവി തീർത്ത വിസ്മയമാണ് ഭാഷാഭഗവദ്ഗീത. മറ്റ് ദേശികർ അവരുടെ ആദികവിവരന്മാർക്കു നൽകുന്ന പരിഗണന അറിഞ്ഞാലോ ഇവിടത്തെ അവഗണന തിരിച്ചറിയാനാകൂ. ഗുരുപൂർണ്ണിമ ദിനത്തിൽ മലയിൽ കീഴ് മാധവകവി സംസ്കൃതി കേന ന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന ‘മാധവപൂർണ്ണിമ ‘ യിൽ പ്രഭാഷണം നടത്തുകയായിരുന്നു കേരളസർവ്വകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ.ബി.വി.ശശികുമാർ ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ സ്വാഗതവും സെക്രട്ടറി ലേഖ നന്ദിയും പറഞ്ഞു. വിഷ്ണു സഹസ്രനാമവും ഭാഷാഭഗവദ്ഗീതയും പാരായണം ചെയ്തു.
മാധവകവിസംസ്കൃതി കേന്ദ്രത്തിന്റെ പൊതുയോഗം തെരഞ്ഞെടുത്ത പുതിയ ഭരണസമിതിയംഗങ്ങളായ മലയിൻകീഴ് വേണുഗോപാൽ (ചെയർമാൻ), പി.അനിൽകുമാർ (വൈസ് ചെയർമാൻ), ബി.സുനിൽകുമാർ (ജനറൽ സെക്രട്ടറി) ലേഖ, എസ്സ്.ബിജു, ജി.എസ്സ്. ജിജു (സെക്രട്ടറിമാർ), വി. ദിലീപ് (ട്രഷറർ), മധുസൂദനൻ നായർ (ഓഡിറ്റർ), എസ്സ്. കൃഷ്ണൻകുട്ടി നായർ , ഡോ.വി.മോഹനൻ നായർ, കെ. സുനിൽ കുമാർ , പി.രാധാകൃഷ്ണൻ നായർ , എസ്സ്.ശിവകുമാർ , കെ.ശിവരാജൻ , ഷീജ പ്രഭാകരൻ, വി.എസ്സ്. ശൈലജ, ഹരീഷ് കുമാർ , ശാരിക ഗോപിനാഥ് എന്നിവർ ചുമതല ഏറ്റെടുത്തു.
|
Kerala
കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.
Kerala
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.
Cinema
മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login