സിഖ് വിശുദ്ധ ഗ്രന്ഥങ്ങള്‍ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹിഃ അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളില്‍ സൂക്ഷിച്ചിരുന്ന ഗുരുഗ്രന്ഥ് സാഹിബിന്‍റെ മൂന്നു കോപ്പികള്‍ ഇന്നു രാവിലെ ഇന്ത്യയിലെത്തിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ‌വി. മുരളീധരന്‍ തുടങ്ങിയവര്‍ ചെര്‍ന്ന് സിഖ് മത വിശുദ്ധ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി.

കാബൂളില്‍ നിന്ന് ദോഹ‌യിലെത്തിച്ച 78 യാത്രക്കാരെ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്‍റെ പ്രത്യേക വിമാനത്തില്‍ ഇന്നു രാവിലെയാണ് ഡല്‍ഹിയിലെത്തിച്ചത്. മലയാളി കന്യാസ്ത്രീ തെരേസ ക്രസ്റ്റയും സംഘത്തിലുണ്ട്. ഇവരില്‍ 46 പേര്‍ അഫ്ഗാന്‍ സിക്കുകാരും ഹിന്ദുക്കളുമാണ്.

Related posts

Leave a Comment