Connect with us
head

Featured

അമേരിക്കയിൽ വീണ്ടും വെടിവയ്പ്,
മൂന്നു പേർ കൊല്ലപ്പെട്ടു

Veekshanam

Published

on

യുഎസ്എ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവെപ്പ്. രണ്ട് വിദ്യാർത്ഥികളടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വെടിവെയ്പ്പിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴി‍ഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് വെടിവെയ്പ്പ് നടന്നത്. മാനസിക പ്രശ്നങ്ങളിൽ യുവാക്കളെ സഹായിക്കുന്ന ഒരു മെൻറർഷിപ്പ് പ്രോഗ്രാമായ സ്റ്റാർട്ട്സ് റൈറ്റ് ഹിയറിനിടെയാണ് വെടിവെയ്പ്പ് നടന്നത്. ഈ പദ്ധതിക്കും നടത്തിപ്പിനും സംസ്ഥാന – ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്. സ്റ്റാർട്ട്സ് റൈറ്റ് ഹിയർ സ്ഥാപകൻ വിൽ ഹോംസാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കാലിഫോർണിയയിൽ ചൈനീസ് നവ വത്സര ആഘോഷങ്ങൾക്കിടെ കഴിഞ്ഞ ദിവസം നടന്ന നെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് അക്രമി സ്വയം വെടിവച്ചു മരിച്ചു. തുടരെ നടക്കുന്ന നരഹത്യയിൽ വിറങ്ങലിക്കുകയാണ് അമേരിക്ക.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured